Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
22 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ; ഹിദ്മയെ കുറിച്ച് അറിയേണ്ടതെല്ലാം...
- Monday 05, 2021
- KJ
General
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സൈനികരാണ് കൊല്ലപ്പെട്ടത്.ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും 17 ജവാന്മാരുടെ മൃതദേഹം ഞായാറാഴ്ച കണ്ടെത്തുകയായിരുന്നു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച നടന്ന ഏറ്റമുട്ടലിന് പിന്നാലെ തന്നെ പോലിസ് അറിയിച്ചിരുന്നു. ഒരു ജവാനെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ലെന്നാണ് ബീജാപൂര്‍ പോലിസ് സൂപ്രണ്ട് അറിയിച്ചത്.
ബീജാപ്പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും അറുപതിലേറെ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ടാരം മേഖലയിലെ വനത്തിലായിരുന്നു മാവോവാദികളുമായി സൈന്യം ഏറ്റുമുട്ടിയത്. സുരക്ഷാ സൈനികരെ രഹസ്യവിവരം നല്കി കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സൈന്യം തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവായ ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചിലിറങ്ങിയത്. സേനയുടെ വരവ് പ്രതീക്ഷിച്ച് തോക്ക് ധാരികളായ മാവോവാദികളുടെ വന്‍ സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. സേന എത്തിയ ഉടന്‍ തന്നെ മൂന്നു ഭാഗത്തുനിന്നും ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. രഹസ്യ വിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്നാണ് ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ സംശയമുന്നയിക്കുന്നത്.
ആയുധധാരികളായ മാവോവാദികളെ വളരെ അപ്രതീക്ഷിതമായി തൊട്ടടുത്തുനിന്നായിരുന്നു സേനയക്ക് നേരിടേണ്ടി വന്നത്. ഹിദ്മയെ കുറിച്ചുള്ള വളരെ കൃത്യമായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സൈന്യം തിരച്ചിലിന് ഇറങ്ങിയതെന്ന് ഉന്നത ഉദ്യോൊഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരാണ് ഹിദ്മ?
സുക്മ ജില്ലയിലെ പുവര്‍തി ഗ്രാമത്തില്‍ നിന്നുള്ള ഗോത്ര വര്‍ഗക്കാരനാണ് സൈന്യം തിരഞ്ഞ മാവോവാദി നേതാവായ ഹിദ്മ.ഇദ്ദേഹത്തിന് ഏകദേശം 40 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം. 90 കളിലാണ് ഇദ്ദേഹം മാവോവാാദി പ്രസ്ഥാനത്തിന്റെ ഭാഗമായത്.
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പിഎല്‍ജിഎ) ബറ്റാലിയന് നമ്ബര്‍ 1 ന്റെ തലവനായ ഹിദ്മ നിരവധി സായുധാക്രമണങ്ങള്‍ നേതൃത്വം നല്കിയ നേതാവാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ 180 മുതല്‍ 250 വരെ പേരടങ്ങിയ ഗ്രൂപ്പിനെ നയിക്കുന്നത് ഇദ്ദേഹമാണ്. മാവോവാദികളുടെ ദണ്ഡകരുണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി (ഡികെഎസ്സെഡ്) അംഗവുമാണ് ഹിദ്മ. സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഇദ്ദേഹം.
സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ സെന്‍ട്രല്‍ സൈനിക കമ്മീഷന്റെ മേധാവിയായി നിയമിച്ചതായും സൂചനയുണ്ട്. ഹിദ്മയുടെ സമീപകാല ചിത്രങ്ങളൊന്നും ലഭ്യമല്ല. ഇദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീം മന്ദവി കൊലപാതകക്കേസില്‍ ഇയാള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹിദ്മയുടെ നേതൃത്വത്തില്‍ മവോവാദി പ്ലാറ്റൂണുകളായ പമേഡ്, കോണ്ട, ജഗര്‍ഗുണ്ട, ബസഗുഡ ഏരിയാ കമ്മിറ്റികളുമായി ബന്ധപ്പെട്ട 250 ഓളം മാവോവാദികളാണ് ശനിയാഴ്ചത്തെ അക്രമണത്തിന് പിന്നിലെന്നും ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna