Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ധർമ്മടത്ത് പിണറായിയുടെ എതിരാളി സി രഘുനാഥ് ; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

  • Friday 19, 2021
  • KJ
General

കണ്ണൂര്‍ : പത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം ബാക്കി നില്‌ക്കെ കെ സുധാകരന്‍ മത്സരിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് ധര്‍മ്മടത്ത് സി രഘുനാഥ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സാധ്യതാലിസ്റ്റില്‍ ഒന്നുരണ്ടുപേരില്‍ നിന്ന് അവസാനം രഘുനാഥിന് നറുക്ക് വീഴുകയായിരുന്നു. വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മ്മടത്ത് മത്സരിക്കുന്നുണ്ട്. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
 

കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന കാര്യം കെപിസിസി നേതൃത്വം അറിയിച്ചിരുന്നു. ധര്‍മ്മടത്ത് മത്സരിച്ചാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെ എസു യുവിലൂടെയായിരുന്നു രഘുനാഥിന്റെ രാഷ്ട്രീയ രംഗ പ്രവേശം. കെഎസ് യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, സംസ്ഥാന സെക്രട്ടറി, കെ പി സി സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തില്‍ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
 

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സി. കെ പദ്മാനഭനും പ്രചരണം തുടങ്ങി കഴിഞ്ഞു