Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി

  • Friday 03, 2021
  • Anna
General

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി. സി.പി.എം സംസ്ഥാന സെക്ര​ട്ടേറിയറ്റിലാണ് തീരുമാനം.

കഴിഞ്ഞ നവംബറിലാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനം ഒഴിഞ്ഞത്. ബിനീഷ് കോടിയേരി ജയിലിലായത് തിരിച്ചുവരവ് വൈകിപ്പിച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 നവംബര്‍ 13 -നാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയെടുത്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ, കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഐ ഫോണ്‍ വിവാദവും അവധിയില്‍ പ്രവേശിക്കാന്‍ കാരണമായി. അര്‍ബുദത്തിന് തുടര്‍ചികിത്സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുകയായിരുന്നുവെന്നാണ് സി.പി.എം വിശദീകരിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി മാറിനിന്നതോടെ വിവാദങ്ങളുടെ മൂര്‍ച്ച കുറഞ്ഞു. ഏറ്റവും ഒടുവില്‍ ഭാര്യ വിനോദിനിയുടെ പേരിലുണ്ടായിരുന്ന ഐ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അനുകൂലമായതും കോടിയേരിക്ക് ഗുണം ചെയ്തു.

കോടിയേരിക്ക് പകരം ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധികാര ചുമതല നല്‍കുകയും ചെയ്തു. ബിനീഷ് കോടിയേരി ജയില്‍മോചിതനായതും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതും പദവിയിലേക്ക് മടങ്ങിയെത്തുന്നതിന് വഴിയൊരുക്കി.