Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കില്‍ കെഎസ്‌ആര്‍ടിസിക്ക് ഒന്‍പത് കോടി രൂപയുടെ വരുമാന നഷ്ടം

  • Sunday 07, 2021
  • Anna
General

രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കില്‍ കെഎസ്‌ആര്‍ടിസിക്ക് ഒന്‍പത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്ബള പരിഷ്‌ക്കരണ ചര്‍ച്ച തുടരുമെന്ന് മാനേജ്‌മെന്റ്.

ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കും പോലെ നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
 

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ കൂടുതല്‍ ടിക്കറ്റ് വരുമാനം ലഭിക്കുന്ന ദിവസങ്ങളായിരുന്നു വെള്ളി, ശനി. എന്നാല്‍ ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ വെള്ളിയാഴ്ച ഒരു ബസും ഓടിയില്ല. ഇന്നലെ മൂന്ന് സോണുകളിലുമായി 268 സര്‍വ്വീസുകള്‍ നടത്തി. ദിവസവും ശരാശരി 3,300 ബസുകളാണ് ഇപ്പോള്‍ കെഎസ്‌ആര്‍ടിസി ഓടിച്ചിരുന്നത്. രണ്ട് ദിവസത്തെ പണി മുടക്കിനെ തുടര്‍ന്ന് 9 കോടി, 40 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍.
 

നിലവില്‍ ജീവനക്കാരുടെ ശമ്ബള ഇനത്തില്‍ 2 കോടി 80 ലക്ഷം രൂപയും, ഡീസല്‍ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും ദിവസവും വേണ്ടി വരും. സമരത്തിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ദിവസം ജോലിയ്ക്ക് എത്താത്ത ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കേണ്ടതില്ല. അതിനാല്‍ പണിമുടക്കിനെ തുടര്‍ന്ന് അധിക ബാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പണിമുടക്ക് നടത്തിയാലും ശമ്ബള പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.