Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.

  • Saturday 30, 2021
  • Anna
General

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.

മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

രാവിലെ 11 മണിയോടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഇപ്പോള്‍ മൂന്ന് ഷട്ടറുകളും 70 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാവിലെ വരെ 844 ക്യുസെക്‌സ് വെള്ളമാണ് ഷട്ടറുകള്‍ വഴി പുറത്തേക്ക് വിട്ടിരുന്നത്. ഇത് 1675 ക്യൂസെക്‌സ് ആയാണ് വര്‍ദ്ധിപ്പിച്ചത്.

ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത്. ആദ്യഘട്ടത്തില്‍ രണ്ട് ഷട്ടറുകള്‍ തുറന്നാണ് വെള്ളം ഒഴുക്കിവിട്ടിരുന്നത്. എന്നാല്‍ ജല നിരപ്പ് താഴാത്ത സാഹചര്യത്തില്‍ രാത്രിയോടെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ജലനിരപ്പില്‍ മാറ്റമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നാണ് വിവരം. ജലനിരപ്പ് 138 അടിയായി നിര്‍ത്താന്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാറില്‍ നിന്ന് ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പില്‍ വര്‍ദ്ധനവില്ല എന്നത് ആശ്വാസമേകുന്നു.