Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

"തോറ്റംപ്പാട്ടുറയുന്ന മലേപോതി " ; ടീസര്‍ പുറത്തുവിട്ടു.

  • Friday 04, 2021
  • KJ
General

സിംഗിൾ ബ്രിഡ്ജ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ധർമ്മരാജ്  മങ്കാത്ത് നിർമ്മിച്ച്  നവാഗതനായ ഫിറോസ്  കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന  ചിത്രമാണ്  "തോറ്റംപ്പാട്ടുറയുന്ന  മലേപോതി  " തികച്ചും പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിൽ ചിത്രീകരിച്ച ഒരു കുടുംബകഥ  എന്നതിലുപരി, മലയാളത്തിന് അന്യം നിന്നു പോകുന്ന ഗ്രാമീണ പശ്ചാത്തലവും ദൃശ്യ ഭംഗിയും  ഏറെപ്രതിഭലിക്കുന്ന ഈ ചിത്രം കോവിഡ് 19 കാലഘട്ടത്തിൽ ചിത്രീകരണം  തുടങ്ങി എങ്കിലും ഒട്ടേറെ  പ്രതിസന്ധികൾ തരണം  ചെയ്യ്തുമാണ്‌  പൂർത്തിയാക്കാൻ സാധിച്ചത്

മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ, അഞ്ജലി, നീതു നായർ,  ബേബി സാത്വിക,   തുടങ്ങിയവർ  പ്രധാന വേഷങ്ങളിൽ എത്തുന്നു.  മാർട്ടിൻ മിസ്റ്റ്  പ്രധാന ഛായഗ്രഹകനായും,  അജു ഈപ്പൻ  രണ്ടാം ഛായഗ്രഹകനായും  ഒരുങ്ങുന്ന ചിത്രത്തിൽ  മനോജ്‌ നെടുമങ്ങാട്, മണികണ്ഠൻ മയന്നൂർ, പന്തളം പ്രസാദ്, സഞ്ജു നെടുംകുന്നേൽ, അൻപ്   ലാൽഗുഡി,  സുന്ദർ വാര്യർ, എബി അടൂർ, ജോഹൻ, അജയ്  തുടങ്ങിയവർ  മറ്റു വേഷങ്ങൾ ചെയ്യുന്നു. 
പ്രശസ്ത  പിന്നണി ഗായിക സോണി സായിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും  പശ്ചാത്തല  സംഗീതവും ഒരുക്കിയത്.  അസ്സോസിയേറ്റ് ഡയറക്ടർ- അനന്തകൃഷ്ണൻ, സംഘടനം- ബ്രൂസിലി രാജേഷ്, മേക്കപ്പ് - സന്തോഷ് തൊടുപുഴ,  വസ്ത്രാലങ്കാരം - മരിയ കുമ്പളങ്ങി,  കലാസംവിധാനം - രാജേഷ് മായന്നൂർ  എന്നിവരാണ്.  വളരെ വൈകാതെ തന്നെ ചിത്രം പ്രദർശനത്തിന് എത്തുന്നതാണ്...