Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്ന് വ്യവസായി എം.എ. യൂസഫലിയുടെ കാരുണ്യത്തില്‍ ജീവിതം തിരിച്ചുകിട്ടിയ ബെക്സ് കൃഷ്ണൻ നാടണഞ്ഞു.

  • Thursday 10, 2021
  • Anna
General

മാള: ജീവിതത്തിനും മരണത്തിനും ഇടയിൽ നിന്ന് വ്യവസായി എം.എ. യൂസഫലിയുടെ കാരുണ്യത്തില്‍ ജീവിതം തിരിച്ചുകിട്ടിയ ബെക്സ് കൃഷ്ണൻ നാടണഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യു.എ.ഇ ജയിലിലായിരുന്ന ബെക്സിനെ യൂസഫലി ഇടപെട്ടാണ് മോചിപ്പിച്ചത്. മാള പുത്തന്‍ചിറ സ്വദേശിയായ ബെക്‌സിന്റെ കുടുംബം ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ നടവരമ്പിലാണ് താമസം. 

ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ യാത്രതിരിച്ച ബെക്‌സ് കൃഷ്ണന്‍, ഇന്നലെ പുലര്‍ച്ചെ 1.45 നാണ് കൊച്ചിയിലെത്തിയത്. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഇപ്പോള്‍ തൃശൂരിലെ കാക്കാത്തുരുത്തിലുള്ള റിസോര്‍ട്ടില്‍ നിരീക്ഷണത്തിലാണ്. 
ഭാര്യ വീണയും മകന്‍ അദ്വൈതും സ്വീകരിക്കാന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.


അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ  ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം തകിടംമറിച്ച സംഭവം നടന്നത് 2012 സെപ്തംബര്‍ ഏഴിനാണ്. ബെക്സ് കൃഷ്ണന്‍ ഓടിച്ചിരുന്ന വാഹനം അബുദാബി മുസഫയില്‍ വച്ച്‌ ഇടിച്ച്‌ സുഡാന്‍കാരനായ ബാലന്‍ മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യയ്ക്ക് കേസെടുത്ത് അബുദാബി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കളിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് അപകടമെന്ന് സി.സി.ടി.വി തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തെളി‌ഞ്ഞിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കു ശേഷം യു.എ.ഇ സുപ്രീംകോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു.


അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലംകണ്ടില്ല. ഇതോടെ ബന്ധുവായ സേതു വഴി എം.എ. യൂസഫലിയോട് മോചനത്തിനായി ഇടപെടണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. കുട്ടിയുടെ കുടുംബവുമായി നിരവധി ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്തുകയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) യൂസഫലി അവര്‍ക്ക് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്. 

ബെ​ക്സ് ​കൃ​ഷ്ണ​നെ​ ​വ​ധ​ശി​ക്ഷ​യി​ല്‍​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത് ​മ​നു​ഷ്യ​നെ​ ​മ​നു​ഷ്യ​ന്‍​ ​സ​ഹാ​യി​ക്ക​ണ​മെ​ന്ന​ ​വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് ​ലു​ലു​ ​ഗ്രൂ​പ്പ് ​ചെ​യ​ര്‍​മാ​ന്‍​ ​എം.​എ​ ​യൂ​സ​ഫ​ലി​ ​പ​റ​ഞ്ഞു.​ ​മ​രി​ച്ച​ ​സു​ഡാ​നി​ ​ബാ​ല​ന്റെ​ ​ബ​ന്ധു​ക്ക​ള്‍​ക്ക് ​ബ്ള​ഡ് ​മ​ണി​യാ​യി​ ​തു​ക​ ​ജ​നു​വ​രി​യി​ല്‍​ ​ത​ന്നെ​ ​കെ​ട്ടി​വ​ച്ച​താ​ണ്.​ ​ഹെ​ലി​കോ​പ്റ്റ​ര്‍​ ​അ​പ​ക​ട​ത്തി​ല്‍​ ​നി​ന്ന് ​താ​ന്‍​ ​ര​ക്ഷ​പ്പെ​ട്ട​തും​ ​ഇ​തു​മാ​യി​ ​ബ​ന്ധ​മി​ല്ല.​ ​സു​ഡാ​നി​ ​കു​ടും​ബ​വു​മാ​യി​ ​പ​ല​വ​ട്ടം​ ​ച​ര്‍​ച്ച​ക​ള്‍​ ​ന​ട​ത്തി.​ ​കു​ട്ടി​യു​ടെ​ ​അ​മ്മ​ ​നി​യ​മം​ ​ന​ട​ക്ക​ട്ടെ​യെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു.​ ​ബെ​ക്സി​ന് ​കു​ടും​ബ​വും​ ​ഭാ​ര്യ​യും​ ​അ​ച്ഛ​ന​മ്മ​മാ​രും​ ​ഉ​ണ്ടെ​ന്നും​ ​അ​വ​രെ​ ​ഓ​ര്‍​ക്ക​ണ​മെ​ന്നും​ ​ഒ​ക്കെ​ ​പ​റ​ഞ്ഞ് ​അ​വ​രെ​ ​അ​നു​ന​യി​പ്പി​ച്ചാ​ണ് ​മോ​ച​നം​ ​സാ​ദ്ധ്യ​മാ​ക്കി​യ​ത്.