Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ന്യൂനമര്‍ദം പുലര്‍ച്ചയോടെ കരതൊട്ടു; കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് ശക്തമായ മഴ

  • Friday 19, 2021
  • Anna
General

ചെന്നൈ / തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ കരതൊട്ടു. പുതുച്ചേരി തീരത്ത് ഇപ്പോള്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്.

വെല്ലൂര്‍ ഭാഗത്തേയ്ക്കാണ് ഇപ്പോള്‍ സഞ്ചാരം. തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്നാട്, ആന്ധ്ര തീരത്ത് തൊടുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. ഇതേതുടര്‍ന്ന് ഈ രണ്ട് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതയാണ് നിലനിന്നിരുന്നത്. തമിഴ്നാട്ടില്‍ പതിനാറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി വരുന്ന മണിക്കൂറില്‍ മഴയുടെ ശക്തി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. തലസ്ഥാനമായ ചെന്നൈയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

കേരളത്തിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവുമെന്ന പ്രവചനത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവയൊഴികെ ബാക്കി പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.