Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്.

  • Wednesday 24, 2021
  • KJ
General

തിരുവനന്തപുരം : ഇന്ധനവില കുത്തനെ ഉയരുകയാണ്. വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.


രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, സര്‍ചാര്‍ജ് തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും സ്വകാര്യ പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വര്‍ധനയ്ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു.

പണിമുടക്ക് വിജയിപ്പിക്കണമെന്ന് വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ കെ ദിവാകരന്‍, പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോള്‍, വി ആര്‍ പ്രതാപന്‍ (ഐഎന്‍ടിയുസി), വിഎകെ തങ്ങള്‍ (എസ്ടിയു), മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്), ടി സി വിജയന്‍ (യുടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ) തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.