Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും

  • Friday 21, 2021
  • KJ
General

പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും


സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്‌ടേഴ്‌സ് ചാനല്‍ വഴി പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ധാരണ.

ജൂണ്‍ ഒന്നിന് തന്നെ വിക്‌ടേഴ്‌സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ഒരുക്കം ആരംഭിച്ചു.

ഡിജിറ്റല്‍ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ഥികളുണ്ടെങ്കില്‍ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കൈറ്റ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ കൂടി പരിഗണിച്ചായിരിക്കും തുടര്‍നടപടി.

പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ വിശദാംശങ്ങള്‍ തേടി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍/ ഡിജിറ്റല്‍ ക്ലാസുകള്‍ തുടരുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ പത്ത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിക്‌ടേഴ്‌സിലെ ക്ലാസിന് പുറമെ സ്‌കൂള്‍തലത്തില്‍ ബന്ധപ്പെട്ട അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശവും കൈറ്റ് സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.