Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു.

  • Saturday 03, 2021
  • Anna
General

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് സമര്‍പ്പിച്ചശേഷം അദ്ദേഹം തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയായി ആറ് മാസത്തിനുള്ളിലാണ് രാജി. കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

ഗവര്‍ണറെ കാണുന്നതിനു മുമ്പ് റാവത്ത് ജെ പി നദ്ദക്ക് തന്റെ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നാളെ ഡറാഡൂണില്‍ യോഗം ചേരും. മൂന്ന് ദിവസമായി റാവത്ത് ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്

ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജി എന്നാണ് സൂചന. ലോക്‌സഭ എംപിയായിരിക്കെ തന്നെയാണ് ഇദ്ദേഹം മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആറ് മാസത്തിനുള്ളില്‍ ഇദ്ദേഹം നിയമസഭ അംഗത്വം നേടണമെന്നാണ് ചട്ടം. കോവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനാല്‍ ചട്ടം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ടാണ് രാജിയെന്നാണ് സൂചന. 70 ല്‍ 57 സീറ്റ് നേടി ബിജെപിയാണ് ഉത്തരാഖണ്ഡിലെ ഭരണകക്ഷി.