Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സികെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിന് പണം നല്‍കിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എസ് പരാതി നല്‍കി.

  • Friday 04, 2021
  • Anna
General

വയനാട് : ബത്തേരിയില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിന് പണം നല്‍കിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എസ് പരാതി നല്‍കി. സംഘടനാ സംസ്ഥാന പ്രസിഡണ്ട് പികെ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ ജാനുവിന് പണം നല്‍കിയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ പ്രസീത തന്നെയാണ് രംഗത്തെത്തിയത്. പ്രസീത കെ സുരേന്ദ്രനുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. പണത്തിന്റെ സ്രോതസ്, ചെലവഴിച്ച രീതി, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.