Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ റെയ്ഡ്; എട്ട് കോടി രൂപ പിടിച്ചെടുത്തു.

  • Friday 19, 2021
  • KJ
General

ചെന്നൈ: തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തെന്ന് ആദായ നികുതി വകുപ്പ്.
 

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്ന താരാപുരം മണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ, മക്കള്‍ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
 

കമലഹാസന്റെ വിശ്വസ്ഥനും മക്കള്‍ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖര്‍,​ ഡി.എം.കെ തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെ.എസ്. ധനശേഖരന്‍, എം.ഡി.എം.കെ. ജില്ലാ അസി.സെക്രട്ടറി കവിന്‍ നാഗരാജന്‍, എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന. മൂന്നിടങ്ങളില്‍ നിന്നുമായി കണക്കില്‍പ്പെടാത്ത എട്ട് കോടി രൂപ പിടിച്ചെടുത്തുവെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരം.
 

തിരുപ്പൂര്‍ ജില്ലയിലെ താരാപുരത്ത് ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് അര്‍ദ്ധരാത്രി വരെ നീണ്ടു. ഇന്നലെ രാവിലെ കവിന്‍ നാഗരാജിന്റെ വീട്ടിലാണ് ആദ്യം ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തിയത്. വൈകിട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകളിലും ചന്ദശേഖറിന്റെ ഉടമസ്ഥതയിലുള്ള അനിത ടെക്‌സ്‌കോട്ട് ലിമിറ്റഡിന്റെ ഓഫീസിലും കൂടി പരിശോധന ആരംഭിച്ചു.
 

സംവരണ മണ്ഡലമായ താരാപുരത്താണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ എല്‍. മുരുകന്‍ മത്സരിക്കുന്നത്. ഡി.എം.കെയുടെ കായല്‍വിഴി സെല്‍വരാജ് ആണ് പ്രധാന എതിരാളി. ചാര്‍ളിയാണ് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ട ബി.ജെ.പി പ്രതിപക്ഷത്തെ തെരഞ്ഞ് പിടിച്ച്‌ വേട്ടയാടുകയാണെന്ന് ഡി.എം.കെ നേതാക്കള്‍ ആരോപിച്ചു.
 

മധുരയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധനയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വച്ചിരുന്ന 300 കമ്ബ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ആര്‍.ബി. ഉദയകുമാറിന്റെ ചിത്രം സമ്മാനപ്പൊതികളില്‍ പതിച്ചിരുന്നു.