Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ചരിത്രം തിരുത്തികുറിച്ച് രണ്ടാം പിണറായി സർക്കാർ ;3 വനിതകൾ ഉൾപ്പെടെ 17 മന്ത്രിമാർ

  • Tuesday 18, 2021
  • Anna
General


കൊച്ചി: മന്ത്രിസഭയില്‍ മൂന്നു വനിതകളെ ഉള്‍പ്പെടുത്തുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യം. പുതുമുഖങ്ങള്‍  ഉള്‍പ്പെട്ട മന്ത്രിസഭയും പുതിയ ചരിത്രം. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിസഭകളില്‍ അംഗമായിട്ടുള്ളത്. സിപിഐ എമ്മില്‍ നിന്ന് പ്രൊഫ. ആര്‍ ബിന്ദു, വീണാ ജോര്‍ജ് എന്നിവരും സിപിഐ പ്രതിനിധിയായ ജെ ചിഞ്ചു റാണിയുമാണ് മന്ത്രിസഭയിലെ വനിതകള്‍.കഴിഞ്ഞ തവണ രണ്ടു വനിതകളായിരുന്നു മന്ത്രിസഭയില്‍. രണ്ട് വനിതകള്‍ ഒന്നിച്ചു മന്ത്രിമാരാകുന്നത് അന്നാദ്യമായിട്ടായിരുന്നു. മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എന്‍സിപി മന്ത്രി എ കെ  ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു.കെ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും പിന്നീട് സ്പീക്കറുമായി. മന്ത്രിമാരില്‍ സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ ,ആര്‍ ബിന്ദു, മുഹമ്മദ്‌ റിയാസ്,ജെ ചിഞ്ചു റാണി, ജി ആര്‍ അനില്‍, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ എംഎല്‍എയാകുന്നതും ആദ്യം. പി രാജിവ് കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ മുന്‍ രാജ്യസഭാംഗങ്ങള്‍.