Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇടതുസർക്കാരിന്റെ കാലത്ത് ബീവറേജ്‌സ് കോർപറേഷൻ വിറ്റഴിച്ചത് ഉമ്മൻചാണ്ടി സർക്കാരിനെക്കാൾ 17000 കോടി രൂപയുടെ അധിക മദ്യം!

  • Friday 12, 2021
  • KJ
General

മദ്യവര്‍ജനം നടപ്പാക്കുമെന്നു പറഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളം കുടിച്ചുതീര്‍ത്തത് 65000 കോടിയുടെ മദ്യം. പ്രളയങ്ങളും, കോവിഡും മുക്കിയ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 25000 കോടിയുടെ മദ്യവും കുടിച്ചുതീര്‍ത്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേക്കാള്‍ 17000 കോടി രൂപയുടെ അധികമദ്യമാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ബവ്റിജസ് കോര്‍പറേഷന്‍ വിറ്റഴിച്ചതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

സംസ്ഥാനം മദ്യത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ചെലവാക്കിയത് അറുപത്തിനാലായിരത്തി അറുന്നൂറ്റിപത്തൊന്‍പതുകോടി രൂപ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 47,624 കോടിയായിരുന്നു മദ്യവില്‍പന.

ഇടതു സര്‍ക്കാര്‍ വന്നതിനുശേഷം 2016-17 ല്‍ 12142 കോടിയും, 2017-18ല്‍ 12937 കോടിയും, 2018-19 ല്‍ 14508 കോടിയും മദ്യത്തിനായി കേരളം ചെലവിട്ടു. 2019-20ല്‍ 14700 കോടിയെന്ന റെക്കോര്‍ഡ് വില്‍പനയിലുമെത്തി. കോവിഡ് പിടിമുറുക്കി മദ്യവിതരണം നിലച്ചതുകൊണ്ട് ഈ സാമ്ബത്തികവര്‍ഷം 10340 കോടിക്കു മാത്രമേ കുടിച്ചിട്ടുള്ളു.

ആഭ്യന്തര കലഹത്തിന്റെ പേരില്‍ യു.ഡി.എഫ് പൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുകൊടുത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതുതായി ഇരുന്നൂറെണ്ണം അനുവദിക്കുകയും ചെയ്തു. ഒന്‍പതു ക്ലബ്ബുകള്‍ക്കും പുതുതായി ബാര്‍ ലൈസന്‍സ് നല്‍കി.

സംസ്ഥാനത്തിന്റെ ശരാശരി വാര്‍ഷിക വരുമാനമായ അറുപത്തി അയ്യായിരം കോടിരൂപയ്ക്ക് തുല്യമായ തുകയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മദ്യ ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആറുതവണ മദ്യത്തിന് വില വര്‍ധിപ്പിക്കുകയും ചെയ്തു.