Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
കോവിഡ് വാക്സിന് സ്വീകരിക്കാത്ത അധ്യാപകരെ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്
- Monday 29, 2021
- Anna
General
തിരുവനന്തപുരം: കോവിഡ് വാക്സിന് സ്വീകരിക്കാത്തതിന് അധ്യാപകര്‍ നിരത്തുന്ന കാരണം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ശിപാര്‍ശ.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുത്തേക്കും. അയ്യായിരത്തിലധികം അധ്യാപകര്‍ വാക്സിന് എടുത്തിട്ടില്ലെന്നാണ് കണക്ക്. തുടര്‍ന്നാണ് വാക്സിന് സ്വീകരിക്കാതിരിക്കാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ കാരണങ്ങള്‍ പറയുന്ന വരുടെ പ്രശ്നം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ശിപാര്‍ശ നല്‍കിയത്.
ഇക്കാര്യത്തില്‍ കോവിഡ് വിദഗ്ധസമിതിയുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ഇളവ് നല്‍കും. എന്നാല്‍ അതിലേറെ അധ്യാപകര്‍ ബോധപൂര്‍വം വാക്സിന് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇൗ സാഹചര്യത്തില്‍ കര്‍ശന നടപടി വേണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. വാക്സിന് സ്വീകരിക്കാത്തത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. മഹാമാരിക്കാലത്ത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സമീപനം ഉണ്ടാകുന്നത് തടയണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
അധ്യാപകര്‍ പൊതുസേവന വിഭാഗത്തിലാണെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ലംഘിക്കുന്നത് അച്ചടക്ക ലംഘനമായി കാണണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിെന്റ അഭിപ്രായം. വാക്സിന് സ്വീകരിക്കാത്തവര്‍ സ്കൂളില്‍ ഹാജരാകേണ്ടെന്നാണ് മുന്‍ നിര്‍ദേശം. ഇവരില്‍ പലരും ഒാണ്‍ലൈന്‍ ക്ലാസാണ് നടത്തുന്നത്. വാക്സിന് സ്വീകരിച്ചില്ലെന്ന കാരണത്താല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം തുടരാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഇൗ സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ വാക്സിന് സ്വീകരിച്ച് അവശേഷിക്കുന്ന അധ്യാപകര്‍ സ്കൂളിലെത്താനുള്ള നടപടികളിലേക്ക് കടക്കും. വീട്ടിലിരിക്കുന്ന അധ്യാപകര്‍ക്ക് ശമ്ബളം നല്‍കുന്നത് നിയമപ്രശ്നങ്ങള്‍ക്കും വഴിവെക്കും. ഇവര്‍ക്ക് ശമ്ബളക്കാര്യത്തിലും വിദ്യാഭ്യാസവകുപ്പ് പരിശോധന തുടങ്ങി.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna