Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊടകര കുഴൽപ്പണക്കേസ്; സുരേഷ് ഗോപിയിൽ നിന്നും മൊഴിയെടുക്കും.

  • Saturday 05, 2021
  • Anna
General

തൃശൂർ: സംസ്ഥാന ബിജെപി ഘടകത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ കേസിൽ സുരേഷ് ഗോപി എംപിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ധർമരാജനും സംഘവും സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കുഴൽപ്പണം വന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കുന്നത്. പുറത്തുവന്ന വാർത്തയോട് സുരേഷ് ഗോപി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 

കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സെക്രട്ടറി ദിപിനെ ഇന്നു പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. തൃശൂര്‍ പ്രസ് ക്ലബിൽ രാവിലെ പത്ത് മണിയ്ക്ക് എത്താനാണ് ദിപിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോന്നിയിലെത്തിയും സംഘം വിവരങ്ങള്‍ ശേഖരിച്ചു. 

കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തിയ പോലീസ് സംഘം ഹോട്ടൽ രജിസ്റ്ററിലെ രേഖകളും പരിശോധിച്ചു. ഇതിനിടെ കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പിനിടെ ഹെലികോപ്റ്ററിൽ എത്തിച്ച് കാറിലേയ്ക്ക് മാറ്റിയ പെട്ടികളിൽ എന്താണെന്ന സംശയവുമായി പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 

മൂന്നരക്കോടിയോളം രൂപ വരുന്ന കുഴൽപ്പണവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ പാര്‍ട്ടിയിക്കുള്ളിൽ തന്നെ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.