Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രിയ രാമനും, രഞ്ജിത്തും

  • Sunday 20, 2021
  • KJ
General

ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രിയ രാമനും, രഞ്ജിത്തും

ദാമ്പത്യത്തിലുണ്ടായ  പ്രശ്നങ്ങളെ തുടർന്ന് 2014 ൽ  വിവാഹ മോചിതരായ ചലചിത്ര താരങ്ങൾ വീണ്ടും ഒന്നിച്ചു .

മലയാളത്തിൻ്റെ പ്രിയ താരമായിരുന്ന പ്രിയാ രാമനും, നടൻ രഞ്ജിത്തുമാണ് ഇണയെ തേടി തിരികെ എത്തിയത്.

രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഇരുവരും ഒരുമിച്ചതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത് .

ഇരുപത്തിരണ്ടാം  വിവാഹവാർഷിക ദിനത്തിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്. 1999ൽ ആയിരുന്നു ഇവരുടെ വിവാഹം

രണ്ടു വഴിക്കു പിരിഞ്ഞ് ഏഴുവർഷങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ  ഇവർ ഒന്നിച്ചിരിക്കുന്നത്.

ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു ' .- പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങൾക്കൊപ്പം രഞ്ജിത്ത് കുറിച്ചു.