Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തമിഴ്‌നാട്‌ ഇന്നലെ വൈകുന്നേരവും സ്‌പില്‍വേ ഷട്ടര്‍ തുറന്ന്‌ മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിട്ടു.

  • Wednesday 08, 2021
  • Anna
General

കുമളി: പെരിയാര്‍ തീരങ്ങളില്‍ രാത്രിയില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നതില്‍ പ്രതിഷേധം കനക്കുന്നതിനിടയില്‍ തമിഴ്‌നാട്‌ ഇന്നലെ വൈകുന്നേരവും സ്‌പില്‍വേ ഷട്ടര്‍ തുറന്ന്‌ മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിട്ടു.

പകല്‍ തുറന്ന മൂന്നെണ്ണം കൂടാതെ വൈകിട്ട്‌ അഞ്ചോടെ രണ്ടു ഷട്ടറുകളാണ്‌ 30 സെ.മീ. വീതം ഉയര്‍ത്തിയത്‌. സന്ധ്യാ സമയത്ത്‌ സെക്കന്‍ഡില്‍ 2099.95 ഘനയടി വെള്ളമാണു പെരിയാറ്റിലേക്ക്‌ ഒഴുക്കിയത്‌. രാത്രിയിലും ഒഴുക്ക്‌ തുടര്‍ന്നു. തമിഴ്‌നാട്‌ സെക്കന്‍ഡില്‍ 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്‌.
ഷട്ടര്‍ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇന്നലെ പകല്‍ പല തവണ വെള്ളം ഒഴുക്കിവിട്ടിട്ടും ജലനിരപ്പ്‌ 142 അടിയോടടുത്താണ്‌. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോതും കൂടുകയാണ്‌. തിങ്കളാഴ്‌ച രാത്രി ഒമ്ബതു ഷട്ടറുകള്‍ തുറന്ന്‌ സെക്കന്‍ഡില്‍ 12640 ഘനയടി ജലമാണ്‌ പെരിയാറിലേക്ക്‌ ഒഴുക്കിയത്‌. പെരിയാര്‍ നദിയില്‍ അഞ്ചടിയിലധികം ജലം ഉയര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി നാശനഷ്‌ടമുണ്ടായി.
സംഭരണിയിലേക്കുള്ള നീരൊഴുക്കിന്‌ ആനുപാതികമായി ഷട്ടറുകള്‍ യഥാസമയം ചെറിയ തോതില്‍ തുറന്ന്‌ ജലനിരപ്പ്‌ നിയന്ത്രിക്കാവുന്നതേയുള്ളു. പെരിയാര്‍ തീരങ്ങളില്‍ വിടുകളില്‍ വെള്ളം കയറുന്നത്‌ ഒഴിവാകുകയും ചെയ്യും.
ഇന്നലെ വിവിധ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും വണ്ടിപ്പെരിയാറ്റില്‍ പ്രതിഷേധ റാലി നടത്തി. വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുപോയ പ്രവര്‍ത്തകന്‍ രാവിലെ യു.ഡി.എഫ്‌. പ്രതിഷേധപരിപാടിക്കിടെ ദേശീയപാതയില്‍ കിടന്ന്‌ പ്രതിഷേധിച്ചു. പത്തരയോടെ മുന്‍ എം.എല്‍.എ: ഇ.എസ്‌. ബിജിമോളുടെ നേതൃത്വത്തില്‍ സി.പി.ഐ. പ്രതിഷേധ റാലി നടത്തി.