Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടി പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധനയില്‍ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

  • Monday 07, 2021
  • Anna
General

ഡൽഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആർടി പിസിആർ പരിശോധനാഫലം വേണമെന്ന നിബന്ധനയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചർച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. 

ഇതു സംബന്ധിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനമെടുക്കില്ലെന്നും ഹർദീപ് സിങ് പറഞ്ഞു. യാത്രക്കാരുടെ താത്പര്യത്തിന് മുൻ​ഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആരോഗ്യം സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരോട് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങൾക്കുണ്ട്. 

അതേസമയം രാജ്യാന്തര യാത്രകൾ നടത്തുന്നവർക്ക് വാക്‌സിൻ പാസ്‌പോർട്ട് എന്ന ആശയത്തെ എതിർക്കുകയാണ് ഇന്ത്യ. ഈ നടപടി വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ജി 7 രാജ്യങ്ങളുടെ യോഗത്തിൽ വ്യക്തമാക്കി. 

വികസ്വര രാജ്യങ്ങളിൽ വാക്‌സിൻ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാൽ വാക്‌സിൻ പാസ്‌പോർട്ട് എന്ന ആശയം വിവേചനപരമാണെന്ന് ഇന്ത്യ അറിയിച്ചു.