Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ആളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

  • Saturday 17, 2021
  • KJ
General

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ആളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വീട്ടിലെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇയാളെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ കൈയില്‍ ടാറ്റൂ പതിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായിട്ടുള്ളത്.
 

ഗ്രില്‍സിന്റെ അഴികള്‍ക്കിടയിലൂടെയാണ് മോഷ്ടാവ് വീടിനകത്ത് കയറിയിരിക്കുന്നത്. അസാമാന്യ മെയ് വഴക്കമുള്ള ഒരു അഭ്യാസിയായിരിക്കാം ഇയാളെന്ന് ഇതില്‍ നിന്ന് പൊലീസ് സംശയിക്കുന്നു. പ്രതി ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന സൂചന ഉള്ളതിനാല്‍ നേരത്തെ വീട്ടില്‍ ജോലിക്ക് നിന്നവരെയും പൊലീസ് ചോദ്യം ചെയ്യും. വീടിനെ കുറിച്ച്‌ കൃത്യമായ ധാരണയുള്ള ആരോ ആണ് മോഷണം നടത്തിയിരിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നു.
 

ഭീമ ജ്വല്ലറി ഉടമ ഡോ.ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ ഏപ്രില്‍ 14 നാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയും മോഷണം പോയിട്ടുണ്ട്.