Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ കേ​ര​ള​ത്തി​ൽ വി​ൽ​ക്ക​ണ്ട എന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

  • Monday 17, 2021
  • Anna
General

കൊച്ചി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറികളുടെ പ്രവർത്തനങ്ങൾ നിയന്തിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.എന്നാൽ ഇതര സംസ്ഥാന ലോട്ടറിയുടെ പൂർണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗസ്ഥനായിരിക്കുമെന്ന ചട്ടം  നിയമപരമല്ലന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.

ചട്ടങ്ങൾ രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അധികാരവും ഡിവിഷൻ ബഞ്ച് ശരിവച്ചു. സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസുമാരായ എസ്.വി..ഭട്ടി, ബച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വിധി.സംസ്ഥാന സർക്കാരിനു വേണ്ടി സുപ്രീം കോടതി സീനിയർ അഭിഭാഷകൻ പല്ലവ് ഷിഷോഡിയ , നികുതി വകുപ്പ് സ്പെഷ്യൽ ഗവ. പ്ലീഡർ സി.ഇ.ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി. ഡിവിഷൻ ബഞ്ച് വിധി ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാർക്ക് കനത്ത തിരിച്ചടിയായി