Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും.

  • Wednesday 03, 2021
  • KJ
General

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാവിലെ 11 മണിയോട് കൂടി മുഖ്യമന്ത്രി ആശുപത്രിയിലെത്തും. കൊവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിക്കുകയെന്നും വിവരം.

ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഇരുചക്ര വാഹനത്തിലാണ് മന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ ജില്ലാ ആശുപത്രിയിലെത്തിയത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മരുന്ന് സ്വീകരിച്ച ശേഷം മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.