Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച്‌​ നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ ‘പേഴ്​സവറന്‍സ്’​ ബഹിരാകാശ ദൗത്യമാണ്​ ചിത്രങ്ങള്‍ പുറത്തുവിട്ടത്​.

  • Saturday 20, 2021
  • KJ
General

വാഷിങ്​ടണ്‍: ഇതുവരെയും പകര്‍ത്താനാവാത്ത ചൊവ്വാ ഗ്രഹത്തിന്‍റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച്‌​ നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ ‘പേഴ്​സവറന്‍സ്’​ ബഹിരാകാശ ദൗത്യമാണ്​ ചിത്രങ്ങള്‍ പുറത്തുവിട്ടത്​.

യാത്രയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി​ പേടകം നിലംതൊടുംമുമ്ബുള്ള ചിത്രമാണ്​ ആദ്യം ലഭിച്ചത്​. ദൗത്യം ലാന്‍ഡിങ്ങിന്​​ 6.5 അടി ഉയരത്തിലെത്തു​േമ്ബാള്‍ പൊടിപാറുന്നതും ചിത്രങ്ങളില്‍ കാണാം. പേഴ്​സവറന്‍സ്​ ചൊവ്വയില്‍ ഇറങ്ങിയത്​ ആവേശം നല്‍കുന്നുവെന്ന്​ പേടകത്തിന്‍റെ പ്രധാന എഞ്ചിനിയറായിരുന്ന ആദം സ്റ്റീറ്റ്​സ്​നര്‍ വെളിപ്പെടുത്തി .

വ്യാഴാഴ്ച ലഭിച്ച ചിത്രങ്ങള്‍ പൂര്‍ണമായി കറുപ്പും വെളുപ്പുമായിരുന്നുവെങ്കില്‍ വെള്ളിയാഴ്ച മുതല്‍ കളര്‍ ചിത്രങ്ങളും അയക്കുന്നുണ്ട്​.

ചുവപ്പുകലര്‍ന്ന ചൊവ്വ ഉപരിതലത്തെ കുറിച്ച്‌​ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്​ ചിത്രങ്ങള്‍.

ജെ​സറോ ഗര്‍ത്തത്തോടു ചേര്‍ന്ന റോവര്‍ നിലംതൊട്ട സ്​ഥലത്ത്​ പാറക്കൂട്ടങ്ങളും ദൃശ്യമാണ്​. പക്ഷേ, അവയുടെ വലിപ്പം കുറവാണെന്നാണ്​ സൂചന. റോവര്‍ നിലംതൊടുന്നതിന്​ 700 കിലോമീറ്റര്‍ ഉയരത്തില്‍നിന്നെടുത്ത ചിത്രങ്ങള്‍ വരെയുണ്ട്​.ഇനി ചൊവ്വയുമായി ബന്ധപ്പെട്ട നാസ പദ്ധതികളെ സഹായിക്കുന്ന ​നിരീക്ഷണങ്ങളും പേഴ്​സവറന്‍സ്​ നടത്തും.

റോവറിന്‍റെ മുകളില്‍ ആവശ്യ സമയത്ത്​ നിരീക്ഷണം നടത്തി സഞ്ചാര യോഗ്യത ഉറപ്പാക്കാന്‍ കുഞ്ഞു ഹെലികോപ്​റ്ററും ഘടിപ്പിച്ചിട്ടുണ്ട്​. 30 ദിവസം ഈ ഹെലികോപ്​റ്റര്‍ റോവറിനു മുകളില്‍ നിരീക്ഷണ പറക്കല്‍ നടത്തും.പേഴ്​സവറന്‍സ്​ നല്‍കുന്ന ചിത്രങ്ങളില്‍നിന്ന്​ ചൊവ്വയിലെ ജെ​സേറോ ഗര്‍ത്തമുള്‍പെടെ പഠന വിധേയമാക്കാന്‍ ലോകത്തുടനീളമുള്ള 450 ശാസ്​ത്രജ്​ഞരാണ്​കാത്തിരിക്കുന്നത് .

ജെസേറോ ഗര്‍ത്തത്തിന്‍റെ 1.2 മൈല്‍ അകലെയാണ്​ പേഴ്​സവറന്‍സ്​ നിലംതൊട്ടത്​. ഈ ഗര്‍ത്തം 390 കോടി കിലോമീറ്റര്‍ മുമ്ബ്​ നിലവിണ്ടായിരുന്നുവെന്ന്​ കരുതുന്ന കായലിന്‍റെ ബാക്കിയാണിത്​​. ജീവന്‍റെ സാന്നിധ്യമുണ്ടായിരുന്നോ എന്നറിയാന്‍ രണ്ടു വര്‍ഷം പേഴ്​സവറന്‍സ്​ ചൊവ്വയിലുണ്ടാകും.