Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം

  • Saturday 07, 2021
  • Anna
General

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കുക. കോവിനില്‍ രസ്റ്റര്‍ ചെയ്ത നമ്ബറിലെ വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയൊള്ളു.

9013151515 എന്ന നമ്ബര്‍ ഫോണില്‍ സേവ് ചെയ്യണം. ഈ നമ്ബര്‍ വാട്സ്‌ആപ്പില്‍ തുറന്നശേഷം 'Download certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്സ്‌ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും.