Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

'മദ്യപാനം സഹിക്കാൻ വയ്യ ', 38 കാരനെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചുകൊന്നു ; ഭാര്യയും സഹോദരനും അറസ്റ്റിൽ.

  • Monday 29, 2021
  • KJ
General

ചെന്നൈ: തമിഴ്‌നാട്ടില്‍ 38കാരനെ ഭാര്യയും സഹോദരനും ചേര്‍ന്ന് അടിച്ചുകൊന്നു. എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച്‌ വഴക്കിടുന്നത് പതിവായതാണ് പ്രകോപനത്തിന് കാരണം.
 

മൈലാപ്പൂരിലാണ് സംഭവം. പെയിന്റ് പണിക്കാരനായ എസ് കബാലിയാണ് മരിച്ചത്. മദ്യത്തിന് അടിമയാണ് യുവാവ്. കബാലിയുടെ ബന്ധുവും അയല്‍വാസിയും വീട്ടില്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു. തലയ്‌ക്കേറ്റ കനത്ത അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹോദരനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് കൊലപാതകം നടപ്പാക്കിയതെന്ന് ഭാര്യ വനിത കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തന്നോട് മോശമായാണ് കബാലി പെരുമാറിയതെന്ന് ഭാര്യ പറയുന്നു. ഇതിന്റെ പേരില്‍ വഴക്ക് പതിവായിരുന്നു. ഇത് സഹിക്കാന്‍ വയ്യാതായതോടെയാണ് കബാലിയെ കൊല്ലാന്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
 

കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള ദിവസം സഹോദരന്‍ വനിതയെ ബന്ധുവീട്ടില്‍ കൊണ്ടുചെന്നാക്കി. തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.