Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ത്യയടക്കം 18 രാഷ്​ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക്​ നീക്കി ഒമാന്‍.

  • Tuesday 24, 2021
  • Anna
General

മസ്​കററ് ​: ഇന്ത്യയടക്കം 18 രാഷ്​ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക്​ നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട്​ ഡോസും സ്വീകരിച്ചവര്‍ക്കാണ്​ പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്​റ്റംബര്‍ ഒന്ന്​ മുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തില്‍ വരുന്നതെന്നും ഒമാന്‍​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ച പ്രസ്​താവനയില്‍ വ്യക്തമാക്കി.

ഒമാനില്‍ റെസിഡന്‍റ്​ വിസയുള്ളവര്‍, ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നവര്‍, യാത്രക്ക്​ വിസ അനുമതി ആവശ്യമില്ലാത്തവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ്​ അനുമതി നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. നാല്​ മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്​ പിന്‍വലിക്കുന്നത്​.

ഓക്​സ്​ഫഡ്​ ആസ്​ട്രാസെനക്ക, സ്​പുട്​നിക്ക്​, ഫൈസര്‍, സിനോവാക്​ എന്നീ വാക്സിനുകള്‍ക്കാണ്​ ഒമാനില്‍ അംഗീകാരമുള്ളത്​. കോവിഷീല്‍ഡ്​, സ്​പുട്​നിക്​ എന്നീ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക്​ ഇന്ത്യയില്‍ നിന്ന്​ യാത്രാനുമതി ലഭിക്കും.