Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

  • Monday 19, 2021
  • Anna
General

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന എല്ലാവരും ബാഡ്ജ് ധരിയ്ക്കും.

പാര്‍ലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത വിധത്തിലാണ് സമരം നടത്താന്‍ തിരുമാനിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍- ആധാര്‍ നമ്പറുകള്‍ കൈമാറാമെന്ന് ഡല്‍ഹി പൊലീസുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അതീവ സുരക്ഷാമേഖലയായ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ചു നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപെട്ടിരുന്നു. ഇതിന് പുറമെ, കോവിഡ് സാഹചര്യത്തില്‍ പ്രതിഷേധം അനുവദിക്കാന്‍ കഴിയില്ലെന്നും പൊലീസ് കര്‍ഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്.