Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും.

  • Sunday 18, 2021
  • Anna
General

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍, ഇന്ധന വിലവര്‍ധനവ് എന്നിവ ഈ സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കും. 22 മുതല്‍ കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവും ആരംഭിക്കും. അതേസമയം ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാനാണ് ബിജെപി നീക്കം.

19 ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിനാണ് നാളെ തുടക്കം ആകുന്നത്. ആഗസ്റ്റ് 13 വരെ ഇരുസഭകളും ചേരും. 11 മുതല്‍ വൈകിട്ട് 6 വരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. പ്രക്ഷുബ്ധമായ സഭ സമ്മേളനമാകും ഇത്തവണത്തേത്. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ച പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കും.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷി ഇന്ന് യോഗം ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകീട്ട് നാല് മണിക്കാണ്. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍ഡിഎ യോഗവും, സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചര്‍ച്ച.