Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പഞ്ചാബിൽ കോൺഗ്രസിന് ഗംഭീര മുന്നേറ്റം

  • Wednesday 17, 2021
  • KJ
General

അമൃത്സര്‍: പഞ്ചാബിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചിത്രത്തിലേയില്ലാതെ ബിജെപി. ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ മിക്ക ഭരണസ്ഥാപനങ്ങളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ശിരോമണി അകാലിദളിനും വന്‍ തിരിച്ചടി നേരിട്ടു. കാര്‍ഷിക സമരത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഫെബ്രുവരി 14നായിരുന്നു തെരഞ്ഞെടുപ്പ്.
 

എട്ട് കോര്‍പറേഷനുകളില്‍ എട്ടിടത്തും കോണ്‍ഗ്രസാണ് മുൻപില്‍ നില്‍ക്കുന്നത്. 109 കൗണ്‍സിലുകളില്‍ 63 ഇടത്തും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. എട്ടിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടിയും മുൻപിട്ടു നില്ക്കുന്നു. ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല
 

നാലിടത്ത് സ്വതന്ത്രര്‍ക്കാണ് മേല്‍ക്കൈ. 77 ഇടത്തെ ഫലങ്ങളാണ് ഇതുവരെ പുറത്തു വന്നത്.
 

ഭതിണ്ഡ മുനിസിപ്പല്‍ കോര്‍പറേഷനിലെ അമ്ബത് സീറ്റില്‍, 30 ഇടത്തെ ഫലം പുറത്തുവരുമ്ബോള്‍ 25 സീറ്റിലും കോണ്‍ഗ്രസാണ് മുൻപില്‍. അഞ്ചിടത്ത് അകാലിദള്‍ ലീഡ് ചെയ്യുന്നു. എഎപിക്കും ബിജെപിക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല. ഹോഷിയാപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 50 സീറ്റില്‍ 41 ഇടത്തും കോണ്‍ഗ്രസാണ് മുൻപില്‍. അകാലിദള്‍ 2, ബിജെപി 4, എഎപി 0, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ ലീഡ് നില.
 

അഭോര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ അമ്ബത് സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഒരിടത്ത് അകാലിദളും. മോഗയിലെ 50 സീറ്റില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും അകാലിദള്‍ 15 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഒരിടത്തു മാത്രമാണ് മുൻപില്‍ നില്‍ക്കുന്നത്. രാജ്പുരയിലെ 31 സീറ്റില്‍ 27 ഇടത്തും കോണ്‍ഗ്രസ് മുമ്ബിലാണ്.
 

ഗുര്‍ദാസ്പൂരിലെ 29 സീറ്റിലും കോണ്‍ഗ്രസ് തന്നെയാണ് മുൻപില്‍. ശ്രീഹര്‍ഗോബിന്ദ്പൂരിലെ 11 സീറ്റില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഏഴിടത്ത് സ്വതന്ത്രരും. ഗുരുദാസ്പൂരിലെ 29 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി എംപി സണ്ണി ഡിയോളിന്റെ മണ്ഡലമാണ് ഗുരുദാസ്പൂര്‍. ഭവാനിഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 15ല്‍ 13 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു.
 

എട്ടു മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.