Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ക്രൈസ്തവ സഭ സ്ഥിരം വോട്ടുബാങ്കല്ല ; തിരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങൾ ഇറക്കില്ല : കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

  • Saturday 20, 2021
  • KJ
General

കൊച്ചി | ക്രൈസ്തവ സഭ സ്ഥിരം വോട്ടുബേങ്കല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഷയങ്ങള്‍ക്ക് അനുസരിച്ചായിരിക്കും നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചില സമയങ്ങളില്‍ സഭ എടുത്ത നിലപാടുകള്‍ ചില പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങള്‍ ഇറക്കില്ല. ഇത്തരം ഇടയലേഖനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

സ്ഥിരം വോട്ട്‌ബേങ്കായി ഒരിക്കലും നിന്നിട്ടില്ല. എപ്പോഴും ആദര്‍ശങ്ങള്‍ പറഞ്ഞിരുന്നു. അന്ന് പറഞ്ഞിരുന്ന ആദര്‍ശങ്ങള്‍ ചിലപ്പോള്‍ ചില പാര്‍ട്ടികളെയും ചില മുന്നണികളെയും കൂടുതലായി സഹായിച്ചിട്ടുണ്ട്.

ഇപ്പോഴും വിഷയങ്ങള്‍ അവതരിപ്പിക്കുമ്ബോള്‍ ആര്‍ക്കെങ്കിലും സഹായകമാകുമോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.