Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മൂന്ന് ദിവസത്തെ പെരുന്നാള്‍ ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്.

  • Wednesday 21, 2021
  • Anna
General

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പെരുന്നാള്‍ ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ തത്ക്കാലം നല്‍കേണ്ടതില്ലെന്നാണ് അവലോകന യോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.

ബക്രീദ് ഇളവു നല്‍കിയതിനെതിരെ സുപ്രീംകോടതി സര്‍ക്കാരിനെരൂക്ഷമായിവിമര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിര്‍ദേശം നല്‍കി. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ സുപ്രിംകോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളില്‍ കാണാനില്ലെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ നിരീക്ഷിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകള്‍ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി പറഞ്ഞു.