Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

  • Thursday 12, 2021
  • Anna
General

തിരുവനന്തപുരം :  ഒളിമ്ബിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ വിജയശില്‍പി മലയാളി താരം പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ സമ്മാനമായി നല്‍കും. മന്ത്രി വി അബ്ദുറഹ്മാനാണ് മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം അറിയിച്ചത്.

ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിമ്ബിക്സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപയും നല്‍കും. മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് പ്രഖ്യാപനം നീണ്ടതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. 

സര്‍ക്കാരില്‍നിന്ന് ഇത്ര വലിയ സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടോക്യോ ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ അംഗീകാരത്തില്‍ ഏറെ അഭിമാനമുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.