Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

യാക്കോബായ സഭ സ്ഥാനാർഥികളെ മൽസരിപ്പിക്കാനൊരുങ്ങുന്നു.

  • Thursday 11, 2021
  • KJ
General

യാക്കോബായ സഭയ്ക്ക് ഏറെ സ്വാധീനമുള്ള അഞ്ച് സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്.

പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് സഭ പ്രതിനിധികൾ മൽസരിക്കാൻ സാധ്യതയുള്ളത്.

സ്വന്തന്ത്രരായാണോ, അതോ എൻ.ഡി.എ മുന്നണിയിലാണോ മൽസരിക്കുന്നതെന്ന് തീരുമാനമായിട്ടില്ല. നാളെ സഭ നേതൃത്വവും അമിത് ഷായും തമ്മിലുള്ള ചർച്ച നാളെ ഡൽഹിയിൽ നടക്കും. രാജ് നാഥ് സിംഗ് അടക്കമുള്ള മറ്റു മന്ത്രിമാരുമായും ചർച്ച നടത്തും.ഇതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ നിലപാട് വ്യക്തമാക്കും.

സഭയുമായി ഏറെ അടുപ്പമുള്ള എൻ.സി മോഹനന് എൽ.ഡി.എഫ് പെരുമ്പാവൂർ സീറ്റ് നൽകാത്തതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. പെരുമ്പാവൂരിൽ ഇടതു മുന്നണി സ്ഥാനാർഥിയായി എൻ.സി മോഹനൻ്റെ പേരായിരുന്നു ഉയർന്നു വന്നത്. എന്നാൽ ജോസ് കെ.മാണിയുടെ അവകാശത്തിന് മുമ്പിൽ പെരുമ്പാവൂർ സീറ്റ് അവർക്ക് വിട്ട് നൽകിയതോടെ സഭ എൻഡിഎ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.