Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ഇഞ്ച്വറി ടൈമില്‍ പിറന്ന ഗോളിന് മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി.
- Saturday 13, 2021
- KJ
General
ഐ എസ് എല്‍ ഫൈനലിന് ആവേശകരമായ അന്ത്യം. ഇഞ്ച്വറി ടൈമില്‍ പിറന്ന ഗോളിന് മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി. എ ടി കെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലബോരയുടെ മുംബൈ സിറ്റി പരാജയപ്പെടുത്തിയത്. കളിയിലെ എല്ലാ ഗോളുകളും ഡിഫന്‍സീവ് അബദ്ധങ്ങളില്‍ നിന്നായിരുന്നു. ഇന്ന് മത്സരം നന്നായി തുടങ്ങിയത് എ ടി കെ ആണ്. തുടക്കത്തില്‍ ഹാവി ഹെര്‍ണാണ്ടസിന്റെ ഒരു ഫ്രീകിക്കും പിന്നാലെ താരത്തിന്റെ ഒരു ഷോട്ടും മുംബൈ ഡിഫന്‍സിനെ പ്രതിരോധത്തിലാക്കി.
മുംബൈ സിറ്റിയെ പന്ത് സൂക്ഷിക്കാന്‍ വിടാതെ പ്രസ് ചെയ്തു കളിച്ച മോഹന്‍ ബഗാന് ആ പ്രസിംഗിന്റെ മികവ് കൊണ്ട് തന്നെ ആദ്യ ഗോള്‍ നേടി. മുംബൈയുടെ അഹ്മദ് ജാഹുവിന്റെ കാലില്‍ നിന്ന് പന്ത് നേരെ എത്തിയത് പെനാള്‍ട്ടി ബോക്സില്‍ ഉണ്ടായിരുന്ന വില്യംസിനായിരുന്നു. വില്യംസിന്റെ പവര്‍ഫുള്‍ ഷോട്ട് തടയാന്‍ അമ്രീന്ദറിനായില്ല. 18ആം മിനുട്ടില്‍ മോഹന്‍ ബഗാന് ഒരു ഗോളിന് മുന്നില്‍.
കളിയിലേക്ക് തിരികെ വരാന്‍ കഷ്ടപ്പെടുക ആയിരുന്നു മുംബൈ സിറ്റിക്ക് മോഹന്‍ ബഗാന് ഡിഫന്‍സ് ഗോള്‍ സമ്മാനിക്കുക ആയിരുന്നു. അഹ്മദ് ജഹുവിന്റെ ഒരു ലോംഗ് പാസ് തിരി ഹെഡ് ചെയ്ത് സ്വന്തം വലയില്‍ ഇട്ടു. സ്കോര്‍ 1-1. ഇതിനു ശേഷം മുംബൈ സിറ്റി അവരുടെ പതിവ് താളത്തില്‍ എത്തി. ഹ്യൂഗൊ ബൗമസിന് ലീഡ് എടുക്കാന്‍ ഒരു മികച്ച അവസരം ലഭിച്ചു എങ്കിലും ഷോട്ട് അരിന്ദത്തിന് നേരെ ആയത് മോഹന്‍ ബഗാന് ഭാഗ്യമായി. ആദ്യ പകുതിയുടെ അവസാനം മുംബൈ സിറ്റി താരം അമെയ് റണവദെയ്ക്ക് പരിക്കേറ്റത് ഗ്രൗണ്ടില്‍ ആശങ്ക ഉണ്ടാക്കി. താരത്തെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാം പകുതിയില്‍ ഇരുടീമുകളും അറ്റാക്ക് തുടര്‍ന്നു. 54ആം മിനുട്ടില്‍ ബൗമസിന് ഒരു സുവര്‍ണ്ണാവസരം കിട്ടി എങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. സാന്റാനയുടെ ഫ്രീകിക്ക് ആകട്ടെ അരിന്ദം തടുക്കുകയും ചെയ്തു. മറുവശത്ത് ഒരു സെല്‍ഫ് ഗോളിലൂടെ മുന്നില്‍ എത്തി എന്ന് കരുതി എങ്കിലും ലൈന്‍ റഫറി ഓഫ് വിളിച്ചു. മോഹന്‍ ബഗാന് താരങ്ങള്‍ പ്രതിഷേധിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ബഗാന് സാവി ഹെര്ണാാണ്ടസിന്റെ ഷോട്ടിലൂടെ ഗോള്‍ സ്കോര്‍ ചെയ്യുന്നതിന് അടുത്ത് വീണ്ടും എത്തി. അമ്രീന്ദര്‍ അപ്പോള്‍ മുംബൈ സിറ്റിയുടെ രക്ഷകനായി.
കളി എക്സ്ട്രാ ടൈമിലേക്ക് പോവുകയാണ് എന്ന് തോന്നിയ സമയത്താണ് മുംബൈ സിറ്റിയുടെ വിജയ ഗോള്‍ വന്നത്. 90ആം മിനുട്ടില്‍ അരിന്ദത്തിന് പറ്റിയ പിഴവില്‍ നിന്ന് പന്ത് കൈക്കലാക്കിയ ഒഗ്ബെചെ വളരെ കൂളായി എ ടി കെ ഡിഫന്‍സിനെ ആകെ വെട്ടിച്ച് പന്ത് ബിപിന്‍ സിങിന് കൈമാറി. ബിപിന്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് എത്തിച്ച് മുംബൈ സിറ്റിയുടെ കിരീട നേട്ടം ആഘോഷിച്ച്. നേരത്ത്ര്‍ ലീഗ് ഷീല്‍ഡ് നേടിയ മുംബൈ സിറ്റിക്ക് ഇത് അവരുടെ ആദ്യ ഐ എസ് എല്‍ കിരീടമാണ്. എ ടി കെയ്ക്ക് ആകട്ടെ അവരുടെ ഐ എസ് എല്ലില്‍ ആദ്യ ഫൈനല്‍ തോല്‍വിയും. ഇതിനു മുമ്ബ് ഫൈനലില്‍ എത്തിയപ്പോള്‍ ഒക്കെ എ ടി കെ കിരീടം ഉയര്‍ത്തിയിരുന്നു.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna