Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനോട് പൊരുതി തോറ്റു

  • Friday 06, 2021
  • Anna
General

ടോക്യോ: ഗ്രൂപ്പ്​ ഘട്ടത്തില്‍ തകര്‍ത്തു വിട്ടതിന്‍റെ ആത്​മവിശ്വാസവുമായി എത്തിയ ഗ്രേറ്റ്​ ബ്രിട്ടനെ വിറപ്പിച്ചുവിട്ട്​ ഇന്ത്യന്‍ വനിതകള്‍. ഒളിമ്ബിക്​സ്​ ഹോക്കിയിലെ വെങ്കല മെഡല്‍ മത്സരത്തില്‍ 4-3 എന്ന സ്​കോറിന്​ ഇന്ത്യ അടിയറവ്​ പറഞ്ഞത്​. പേരും പെരുമയുമായെത്തിയ ബ്രിട്ടനെ തെല്ലും കൂസാതെയാണ്​ മത്സരത്തിലുടനീളം ഇന്ത്യന്‍ ടീം കളിച്ചത്​. കളിയില്‍ രണ്ട്​ ഗോളിന്​ ബ്രിട്ടന്‍ മുന്നിലെത്തിയെങ്കിലും മൂന്ന്​ ഗോള്‍ തിരിച്ചടിച്ച്‌​ ലീഡെടുത്തതിന്​ ശേഷമാണ്​ ഇന്ത്യ പരാജയം സമ്മതിച്ചത്​​.

രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ബ്രിട്ടന്‍ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ രണ്ടാമത്തെ ഗോളും സ്​കോര്‍ ചെയ്​ത്​ ലീഡുയര്‍ത്തിയതോടെ ഇന്ത്യന്‍ വനിതകള്‍ സമ്മര്‍ദത്തിലായി.

എന്നാല്‍ സമ്മര്‍ദത്തിന്​ വഴങ്ങാതെ ഗുര്‍ജിത്​ കൗറിലൂടെ ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ ബ്രിട്ടനുമായി സമനില പിടിച്ചു. ഗുര്‍ജിത്​ കൗര്‍ തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്​. പിന്നീട്​ മൂന്നാം ഗോളും നേടി ബ്രിട്ടനെതിരെ ഇന്ത്യ ലീഡടെുത്തു. എന്നാല്‍, നാലാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ബ്രിട്ടന്‍ നിര്‍ണായകമായ ലീഡും മത്സരവും തിരിച്ചു പിടിച്ചു.

മുന്‍ ചാമ്ബ്യന്‍മാരായ ബ്രിട്ടന്‍ അനായാസമായി ഇന്ത്യയെ കീഴടക്കാമെന്ന്​ മനസിലുറപ്പിച്ച്‌​ തന്നെയാണ്​ വെങ്കല്‍ മെഡല്‍ പോരാട്ടത്തിനായി എത്തിയത്​. എന്നാല്‍, 130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക്​ അത്ര പെ​ട്ടെന്ന്​ ബ്രിട്ടന്​ മുന്നില്‍ അടിയറവ്​ പറയാന്‍ സാധിക്കുമായിരുന്നില്ല. ആസ്​ട്രേലിയ അടക്കമുള്ള വമ്ബന്‍മാരെ മുട്ടുകുത്തിച്ചെത്തിയ ഇന്ത്യ ആ പെരുമക്കൊത്ത പ്രകടനം ബ്രിട്ടനെതിരെയും പുറത്തെടുത്തു. അവസാന മത്സരഫലത്തില്‍ ഇന്ത്യ പിന്നിലായെങ്കിലും വനിത ഹോക്കിയിലെ പുതുയുഗപ്പിറവിക്ക്​ തുടക്കമിട്ടാണ്​ അവര്‍ ടോക്യോയില്‍ നിന്നും മടങ്ങുന്നത്​.