Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഹോളി ദിനത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

  • Monday 29, 2021
  • KJ
General

ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 24 മണിക്കൂറുകള്‍ക്കിടെ 68,020 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ദിവസവും 60,000 ത്തിന് മുകളിലാണ് രോഗവ്യാപനം. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,19,71,624ല്‍ എത്തി.
 

അതേസമയം മഹാരാഷ്ട്ര ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ ഓരോ ദിവസവും രണ്ടായിരത്തിന് അടുത്താണ് രോഗികളുടെ എണ്ണം. ഈ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

ഹോളിയുടെ പശ്ചാത്തലത്തില്‍ കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും ഛത്തീസ്ഗഢ് ജില്ലാ ഭരണകൂടം അടച്ചിട്ടു. പൊതുഇടങ്ങളില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് പഞ്ചാബ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡം പാലിച്ചാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഹോളി ആഘോഷിക്കുന്നത്. തെലങ്കാനയിലെ പ്രശസ്തമായ ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തിലെ 68 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഒരു ഗ്രാമത്തെ മുഴുവന്‍ ആശങ്കയിലാക്കിറ്റുണ്ട്.