Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

എല്‍കെജി കുട്ടിയെന്ന് പരിഹസിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ചുട്ടമറുപടി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍.

  • Friday 18, 2021
  • Anna
General

തിരുവനന്തപുരം: എല്‍കെജി കുട്ടിയെന്ന് പരിഹസിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ചുട്ടമറുപടി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍. ആറ്റുകാല്‍ പൊങ്കാലയക്ക് ലോറി വാടകയ്‌ക്കെടുത്തതിലും ഭക്ഷണം വാങ്ങിയതിലും അഴിമതി നടന്നെന്ന ആരോപണം ചര്‍ച്ച ചെയ്യാനായി വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് സംഭവം.

മേയര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പരിചയമില്ലെന്ന വിമര്‍ശനം പലരും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. മൂന്ന് മണിക്കൂറോളം അത് കേട്ടിരുന്ന മേയര്‍ക്ക് ഒടുവില്‍ ക്ഷമ നശിച്ചു. 

‘വ്യക്തമായി പറയാം. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. അതിനു വേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നതെന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിക്കും,’ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. 

‘നിങ്ങളുടെ അണികളുണ്ടല്ലോ, ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ആളുകള്‍, ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഇടുന്ന കമന്റുകള്‍ നിങ്ങളെ കാണിച്ചാല്‍ വീട്ടിലുള്ള അമ്മ പെങ്ങന്മാരെപോലെയാണ് ഈ മേയറെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വരും,’ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. 

ഇതോടെ മേയര്‍ മുതിര്‍ന്ന അംഗങ്ങളെപ്പോലെ ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.  ആരോപണങ്ങള്‍ക്കെല്ലാം മേയര്‍ മറുപടി നല്‍കി. 

‘എന്റെ പക്വത തീരുമാനിക്കുന്നത് താങ്കളല്ല. ഈ ആറു മാസലക്കാലയളവിനിടയില്‍ നിങ്ങളോരോരുത്തരും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ എത്രയെത്ര പരാമര്‍ശങ്ങള്‍ നടത്തി. 

അന്നൊന്നും നിങ്ങളുടെ അമ്മയെയും പെങ്ങളെയും നിങ്ങള്‍ക്ക് ഓര്‍മ്മ വന്നില്ലേ,’ മേയര്‍ ചോദിച്ചു.  ബിജെപി അംഗം കരമന അജിത്ത് ഫേസ്ബുക്കില്‍ എല്‍കെജി കുട്ടിയെന്ന് മേയറെ പരിഹസിച്ചിരുന്നു.