Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അന്താരാഷ്ട്ര വിമാന യാത്രികർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും..

  • Saturday 20, 2021
  • KJ
General

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസായ SARS-CoV-2 പല രാജ്യങ്ങളിലും വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേ‍ര്‍ന്ന് അന്താരാഷ്ട്ര വിമാന യാത്രക്കാ‌ര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2020 ഓഗസ്റ്റ് 2 മുതല്‍‌ നല്‍‌കിയ എല്ലാ മാര്‍‌ഗ്ഗനിര്‍‌ദ്ദേശങ്ങളെയും അസാധുവാക്കിയാണ് പുതിയ മാ‍ര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. പുതിയ നടപടിക്രമങ്ങള്‍‌ 2021 ഫെബ്രുവരി 22 ന്‌ മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ മാ‍ര്‍ഗനി‍ര്‍ദ്ദേശങ്ങളും ക്വറന്റീന്‍ വിശദാംശങ്ങളും പരിശോധിക്കാം. യു കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സ‍ര്‍വ്വീസ് മാ‍ര്‍ഗ നി‍ര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം.

യാത്രയ്ക്ക് മുമ്ബ് അറിയേണ്ട കാര്യങ്ങള്‍
 

എല്ലാ യാത്രക്കാരും ഷെഡ്യൂള്‍ ചെയ്ത യാത്രയ്ക്ക് മുമ്ബായി ഓണ്‍‌ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ( ) സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം. നെഗറ്റീവ് COVID-19 RT-PCR റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണം. യാത്ര ആരംഭിക്കുന്നതിന് മുമ്ബ് 72 മണിക്കൂറിനുള്ളില്‍ ഈ പരിശോധന നടത്തിയിരിക്കണം.
 

യാത്ര ചെയ്യുന്നവ‍ര്‍ 14 ദിവസത്തേയ്ക്ക് ക്വാറന്റൈന്‍ ഇരിക്കുകയും വേണം.
 

കുടുംബത്തിലെ മരണാവശ്യങ്ങള്‍ക്കും മറ്റും ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് റിപ്പോര്‍ട്ടില്ലാതെ യാത്ര ചെയ്യാം.

 

-

ബോര്‍ഡിംഗിന് മുമ്ബ്
 

ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിമാനക്കമ്ബനികളും ഏജന്‍സികളും യാത്രക്കാ‍രെ ടിക്കറ്റ് നല്‍കുന്നതിനൊപ്പം അറിയിക്കും.
 

എയര്‍ സുവീധ പോര്‍ട്ടലില്‍ സ്വയം പ്രഖ്യാപന ഫോം പൂരിപ്പിച്ച്‌ നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്ത യാത്രക്കാരെ മാത്രമേ ബോര്‍ഡിംഗ് അനുവദിക്കുകയുള്ളൂ.
 

ഫ്ലൈറ്റില്‍ കയറുന്ന സമയത്ത്, തെര്‍മല്‍ സ്ക്രീനിംഗ് നടത്തിയതിന് ശേഷം ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ ഫ്ലൈറ്റില്‍ കയറാന്‍ അനുവദിക്കൂ.
 

എല്ലാ യാത്രക്കാരും അവരുടെ മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം
 

ശുചിത്വം, അണുവിമുക്തമാക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ വിമാനത്താവളങ്ങളില്‍ ഉറപ്പാക്കും.
 

ബോര്‍ഡിംഗ് സമയത്ത് ശാരീരിക അകലം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കേണ്ടതുണ്ട്.

 

-

യാത്രയ്ക്കിടെ
 

വിമാനത്തില്‍ കയറുമ്ബോള്‍ മാസ്ക് ധരിക്കേണ്ടത് നി‍ര്‍ബന്ധമാണ്.
 

പരിസര ശുചിത്വം, കൈകളുടെ ശുചിത്വം തുടങ്ങിയ ആവശ്യമായ മുന്‍കരുതലുകള്‍ എയര്‍ലൈന്‍ ജീവനക്കാരും എല്ലാ യാത്രക്കാരും ശ്രദ്ധിക്കണം.

 

വിമാനം എത്തുമ്ബോള്‍
 

ശാരീരിക അകലം ഉറപ്പാക്കിക്കൊണ്ട് ഡീബോര്‍ഡിംഗ് നടത്തണം.
 

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ എല്ലാ യാത്രക്കാര്‍ക്കും തെര്‍മല്‍ സ്ക്രീനിംഗ് നടത്തും. ഓണ്‍ലൈനില്‍ പൂരിപ്പിച്ച സ്വയം പ്രഖ്യാപന ഫോം എയര്‍പോര്‍ട്ട് ഹെല്‍ത്ത് അധികൃതരെ കാണിക്കണം.
 

സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഉടന്‍ തന്നെ ക്വാറന്റൈനിലാക്കും.
 

ആര്‍‌ടി-പി‌സി‌ആര്‍‌ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള യാത്രക്കാര്‍ക്ക് അതത് സംസ്ഥാന കൗണ്ടറുകളില്‍ ആവശ്യമായ രേഖകള്‍‌ കാണിക്കണം.
 

എയര്‍ സുവിധ പോര്‍ട്ടലില്‍ ആര്‍‌ടി-പി‌സി‌ആര്‍ നെഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മറ്റെല്ലാ യാത്രക്കാരെയും വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനോ ട്രാന്‍‌സിറ്റ് ഫ്ലൈറ്റുകള്‍‌ എടുക്കാനോ അനുവദിക്കും.
 

എല്ലാ യാത്രക്കാര്‍ക്കും ദേശീയ, സംസ്ഥാന തലത്തിലുള്ള നിരീക്ഷണ ഉദ്യോഗസ്ഥരുടെ പട്ടികയും അതത് കോള്‍ സെന്റര്‍ നമ്ബറുകളും നല്‍കും.