Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍

  • Tuesday 25, 2021
  • Anna
General

തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ അറസ്റ്റില്‍. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് കേസെടുത്തിരുന്നു. 

പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളും ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രിയങ്ക അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു മര്‍ദിച്ചിരുന്നുവെന്നും പ്രിയങ്ക വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹ സമയത്ത് 35 പവന് പുറമേ പണവും നല്‍കിയിരുന്നു.