Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി.

  • Wednesday 24, 2021
  • KJ
General

തിരുവനന്തപുരം: ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ശ്രീജുവിനെച്ചൊല്ലി അരുണും അഞ്ജുവും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
 

ഇരുവരും പിരിഞ്ഞായിരുന്നു താമസം. അഞ്ജു വേറൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ഇന്നലെ രാത്രി അരുണ്‍ ഈ വീട്ടിലെത്തി. അവിടെ ശ്രീജുവിനെ കണ്ടതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
 

ശ്രീജുവിനേയും അഞ്ജുവിനേയും ചോദ്യം ചെയ്യുന്നു. ആരാണ് കുത്തിയതെന്നു വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്ബോള്‍ അഞ്ജുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നു.