Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സേവനം അതിവേഗത്തിലാക്കാന്‍ മൊബൈല്‍ ആപ്പിറക്കി കെഎസ്‌ഇബി

  • Friday 16, 2021
  • Anna
General

തിരുവനന്തപുരം : സേവനം അതിവേഗത്തിലാക്കാന്‍ മൊബൈല്‍ ആപ്പിറക്കി കെഎസ്‌ഇബി. 1912 എന്ന ടോള്‍ഫ്രീ നമ്ബരില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യുന്നതോടെ ആപ്പ് പണിതുടങ്ങും.

എല്‍ടി കണക്ഷന്‍, കണക്ടഡ്, കോണ്‍ടാക്‌ട് ലോഡ് മാറ്റം, ഫെയ്സ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി ലൈന്‍, മീറ്റര്‍ മാറ്റിസ്ഥാപിക്കല്‍ തുടങ്ങി എല്ലാത്തിനും ആപ്പില്‍ സ്വിച്ചിട്ടപോലെ പരിഹാരമുണ്ട്. സ്ഥലപരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകന്റെ രേഖകള്‍ അപ്പോള്‍ത്തന്നെ അപ്ലോഡ് ചെയ്യാനുമാകും. നടപടി എസ്‌എംഎസായി ഉപയോക്താവിന് ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഓഫീസ് കയറിയിറങ്ങാതെതന്നെ സേവനം ജനങ്ങളിലേക്കെത്തുന്നു എന്നതാണ് പ്രധാനനേട്ടം.

അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ ഫീസാവശ്യമില്ല. നിരവധിയിടങ്ങളില്‍ പദ്ധതി നിലവില്‍വന്നു. ജൂണില്‍മാത്രം 957 സര്‍വീസ് കണക്ഷന്‍ ഇതുവഴി നല്‍കി. 3121 മറ്റ് സേവനവും ലഭ്യമാക്കി. സംസ്ഥാനവ്യാപകമായി ഈ മാസം യാഥാര്‍ഥ്യമാകും.