Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

യൂട്യൂബ്‌ വ്ളോഗര്‍മാരുടെ വേഷത്തിലെത്തി എക്‌സൈസ് സംഘം; 'കിടിലം പോള്‍' വലയിൽ.

  • Tuesday 09, 2021
  • KJ
General

കോട്ടയം: യൂട്യൂബ്‌ വ്ളോഗര്‍മാരുടെ വേഷത്തിലെത്തി എക്‌സൈസ് സംഘം ചാരായവില്‍പ്പനക്കാരനെ വലയിലാക്കി. അഭിമുഖം നടത്താനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പോള്‍ ജോര്‍ജ്ജ്‌(43) എന്നയാളെ എക്‌സൈസ്‌ ഷാഡോ സംഘം തൊണ്ടിസഹിതം പിടികൂടിയത്.

വിനോദസഞ്ചാരികളായി റിസോര്‍ട്ടില്‍ മുറിയെടുത്ത്‌ യൂട്യൂബ്‌ വ്ളോഗര്‍മാരാണെന്നും പോളിന്റെ തെങ്ങിന്‍പൂക്കുല ഇട്ട് വാറ്റുന്ന നാടന്‍ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടര്‍ന്ന്‌ ചാരായവുമായി എത്തിയ പോളിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു

ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പോള്‍ വാറ്റുചാരായം എത്തിച്ചുകൊടുക്കാറുണ്ട്.

ഒരു ലിറ്റര്‍ ചാരായത്തിന് 1001 രൂപയാണ് ഇയാള്‍ വിലയിടുന്നത്. ലിറ്റര്‍ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചിരുന്നു. 'കിടിലം പോള്‍' എന്നറിയപ്പെടുന്ന ഇയാള്‍ നിരവധി ചാരായകേസുകളില്‍ പ്രതിയാണ്‌. പലതവണ ഇയാള്‍ക്കായി വലവീശിയിട്ടുണ്ടെങ്കിലും എക്സൈസ് സംഘത്തെ ആക്രമിച്ച്‌ രക്ഷപ്പെടുകയായിരുന്നു പതിവ്.

ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്‌. ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂര്‍, കെ വി വിശാഖ്, നൗഫല്‍ കരിം എന്നിവരാണ് വിനോദസഞ്ചാരികളായി റിസോര്‍ട്ടില്‍ മുറിയെടുത്തത്. പോളിന്റെ വീട്ടില്‍നിന്ന്‌ 16 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.