Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൂറ്റൻ ജയത്തോടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ

  • Tuesday 16, 2021
  • KJ
General

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച്‌ കയറിയതോടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം പിടിച്ച്‌ ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ചെന്നൈയിലെ 317 റണ്‍സ് ജയമാണ് ഇന്ത്യയെ മുന്‍പോട്ട് കയറ്റിയത്.

ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-1 എന്ന് സമനിലയിലാക്കി. 69.7 പോയിന്റ് ശരാശരിയാണ് ഇന്ത്യക്കുള്ളത്. 460 പോയിന്റും. 70.0 പോയിന്റുമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ന്യൂസിലാന്‍ഡ് ആണ്. രണ്ടാം ടെസ്റ്റില്‍ തോറ്റതോടെ 67.0 പോയിന്റോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് വീണു. 69.2 പോയിന്റുമായി ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ഒരു ടെസ്റ്റ് ജയം കൂടി വേണം ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍.

ന്യൂസിലാന്‍ഡ് ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ച്‌ കഴിഞ്ഞു. പിങ്ക് ബോള്‍ ടെസ്റ്റ് ആണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. ഇവിടെ ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു.