Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
ജൂണ്‍ ഒന്ന് മുതല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ മുന്നോട്ട്.
- Thursday 15, 2021
- KJ
General
2021 ജൂണ്‍ ഒന്ന് മുതല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ മുന്നോട്ട്. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സര്‍ട്ടിഫിക്കേഷനാണ് ഹാള്‍മാര്‍ക്കിംഗ്. 2021 ജനുവരി 15 മുതല്‍ രാജ്യത്തുടനീളം സ്വര്‍ണ്ണാഭരണങ്ങളും പുരാവസ്തുക്കളുടെയും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2019 നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഹാള്‍മാര്‍ക്കിംഗിലേക്ക് മാറുന്നതിനും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ ജ്വല്ലറികള്‍ക്ക് ഒരു വര്‍ഷത്തിലധികം സമയം അനുവദിച്ചിരുന്നു.
കൊവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നാണ് നിയമം നടപ്പാക്കാന്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ ജ്വല്ലറികള്‍ക്കും ആഭരണ നിര്‍മാതാക്കള്‍ക്കും അനുവദിച്ചത്. "വിപുലീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഹാള്‍മാര്‍ക്കിംഗിനായി ജ്വല്ലറികള്‍ക്ക് അനുമതി നല്കുന്നതില് ബിഐഎസ് ഇതിനകം തന്നെ പൂര്‍ണ്ണമായും സജ്ജമാണെന്ന്," ഉപഭോക്തൃ കാര്യ സെക്രട്ടറി ലീന നന്ദന് ദില്ലിയില്‍ നിന്നുളള വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
"ജൂണ്‍ മുതല്‍ ഞങ്ങള്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കാന്‍ പൂര്‍ണ്ണമായും തയ്യാറാണ്. നിലവില്‍ തീയതി നീട്ടുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല." ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി ഔദ്യോഗികമായി വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 34,647 ജ്വല്ലറികള്‍ ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം ജ്വല്ലറികളുടെ രജിസ്ട്രേഷന് പ്രതീക്ഷിക്കുന്നു, രജിസ്ട്രേഷന് പ്രക്രിയയ്ക്ക് ഓണ്‍ലൈനിലും യാന്ത്രികമായും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണം ഇനിമുതല്‍ മൂന്ന് കാരറ്റുകളില്‍ മാത്രം
നിയമം നടപ്പാകുന്നതോടെ, 2021 ജൂണ്‍ ഒന്ന് മുതല്‍ 14, 18, 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ ജ്വല്ലറികള്‍ക്ക് വില്ക്കാന് കഴിയൂ. 2000 ഏപ്രില്‍ മുതല്‍ ബിഐഎസ് ഇതിനകം സ്വര്‍ണ്ണാഭരണങ്ങള്‍ക്കായി ഒരു ഹാള്‍മാര്‍ക്കിംഗ് സ്കീം നടത്തിക്കൊണ്ടിരിക്കുകയാണ്, നിലവില്‍ 40 ശതമാനം സ്വര്‍ണ്ണാഭരണങ്ങള്‍ രാജ്യത്ത് ഹാള്‍മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ട്.
നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് പൊതുജനങ്ങളെ താഴ്ന്ന കാരറ്റ് സ്വര്‍ണാഭരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്ബോള്‍ ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുന്നില്ലെന്നും ആഭരണങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന വിശുദ്ധി ലഭിക്കുമെന്നും ബിഐഎസ് വ്യക്തമാക്കുന്നു. പുതിയ ഹാള്‍മാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ ഒരുതരത്തിലും ഉപഭോക്താക്കളെ ബാധിക്കുന്നില്ല. മറിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി രാജ്യമെങ്ങും കാരറ്റ് അടിസ്ഥാനത്തില്‍ ഒരേപോലെ നിലനിര്‍ത്താന്‍ പുതിയ വ്യവസ്ഥയിലൂടെ സാധിക്കും. വ്യക്തികളുടെ കൈവശമുളള സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വില്‍ക്കാനും പണയം വയ്ക്കുന്നതിനും പുതിയ ഹാള്‍മാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ തടസ്സമാകില്ല.
സ്വര്‍ണത്തിന്റെ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായാണ് സ്വര്‍ണ ഇറക്കുമതി പ്രധാനമായും നടത്തുന്നത്. ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 700-800 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ധിക്കാനും ഇത് ഇടയാക്കുന്നുണ്ട്. ഇന്ത്യയില്‍ ഹാള്‍മാര്‍ക്കിംഗ് നടപടികള്‍ ആരംഭിച്ചിട്ട് 20 വര്‍ഷമായി.
എന്നാല്‍, കൊവിഡ് പ്രതിസന്ധി തുടരുകയാണെന്നും വ്യവസായത്തിലെ കടബാധ്യത പ്രതിസന്ധിയാണെന്നും അതിനാല്‍ ധൃതിപിടിച്ച് ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കരുതെന്നാണ് സ്വര്‍ണ വ്യാപാര മേഖല ആവശ്യപ്പെടുന്നത്.
മര്‍ച്ചന്റ്സ് അസോസിയേഷന് നയം വ്യക്തമാക്കുന്നു
സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയാല്‍ വില്ക്കപ്പെടുന്നതിനെല്ലാം ബിഐഎസ് മുദ്ര വേണ്ടി വരും. ജിഎസ്ടി രജിസ്ട്രേഷന് എടുത്തവരും എടുക്കാത്തവരുമായ എല്ലാവരും ബിഐഎസ് ലൈസന്‍സ് എടുക്കേണ്ടിവരും. ലൈസന്‍സ് എടുക്കാതെ സ്വര്‍ണ വ്യാപാരം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അഞ്ച് ലക്ഷത്തോളം സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടതായി വന്നേക്കാം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും, ഓള് ഇന്‍ഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ (GJC) ദേശീയ ഡയറക്ടറും ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു
കഴിഞ്ഞ 20 വര്‍ഷത്തെ ബോധവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ആറ് ലക്ഷത്തോളം സ്വര്‍ണ വ്യാപാരികളില്‍ 34,647 പേര് ലൈസന്‍സ് എടുത്തിട്ടുള്ളത്. രണ്ട് മാസത്തിനകം ഒരു ലക്ഷം ജ്വല്ലറികള്‍ ലൈസന്‍സ് എടുക്കുമെന്നുള്ള ബിഐഎസിന്റെ ആത്മവിശ്വാസം എങ്ങനെ ശരിയാകുമെന്ന് കണ്ടറിയണം. അടിസ്ഥാന സൗകര്യവികസനം ഇതുവരെ എവിടെയുമെത്തിയിട്ടില്ല. ഒരു സംസ്ഥാനത്ത് ഒരു ഓഫീസ് മാത്രമാണുള്ളത്. പരിമിതമായ ജീവനക്കാര്‍ മാത്രമാണ് അവിടെയുള്ളത്. പല സംസ്ഥാനങ്ങളിലും ഇതുവരെ ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ പോലുമില്ല.
ഗൗരവപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെടുന്നു.
കേരളത്തില്‍ 3,700 സ്വര്‍ണ വ്യാപാരികള്‍ ഇതുവരെ ബിഐഎസ് ലൈസന്‍സ് എടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ലൈസന്‍സ് എടുത്തുകൊണ്ടിരിക്കുന്നു. അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കാതെ ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കിയാല്‍ ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് അത് കാരണമാകുമെന്ന് അഡ്വ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna