Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യസര്‍വീസുകള്‍ക്ക് മാത്രം
- Friday 23, 2021
- KJ
General
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളും അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്ബുന്നതിനും രണ്ട് ദിവസങ്ങളില്‍ വിലക്കുണ്ടാകും.
ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും തയ്യാറാകണം.
🚨 അത്യാവശ്യ അടിയന്തിര സേവനങ്ങൾ മാത്രമേ ശനി, ഞായർ (ഏപ്രിൽ 24, 25) ദിവസങ്ങളിൽ അനുവദിക്കൂ
1️⃣ കോവിഡ് പ്രതിരോധം മാനേജ്മെൻ്റ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതോ, അടിയന്തിര/അവശ്യ സേവനങ്ങൾ നൽകുന്നതോ ആയ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ മുതലായവ പ്രവർത്തിക്കണം. അവയിലെ ഉദ്യോഗസ്ഥർക്ക് യാത്രാ നിയന്ത്രണം ഉണ്ടായിരിക്കില്ല
2️⃣ അടിയന്തര/അവശ്യ സേവനങ്ങൾ നൽകുന്നതും 24x7 പ്രവർത്തനം ആവശ്യമുള്ളതും ആയ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് ID Card കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും.
3️⃣ ടെലികോം / ഇൻ്റർനെറ്റ് സേവന കമ്പനികളുടെ ജീവനക്കാർക്ക് ID Card കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും. IT, ITeS കമ്പനികളിലെ അവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ ജോലിക്ക് എത്താവൂ .
4️⃣ അടിയന്തര വൈദ്യഹായം ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, വാക്സിനേഷൻ നടത്താൻ പോകുന്നവർ എന്നിവർക്ക് യാത്ര ചെയ്യാം. ഇവർ ID proof കയ്യിൽ കരുതണം.
5️⃣ ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുൽപ്പന്നങ്ങളും, മൽസ്യം, മാംസം എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് Covid 19 പ്രോട്ടോകോൾ പാലിച്ച് മാത്രം പ്രവർത്തിക്കാം. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് നിരുത്സാഹപ്പെടുത്താൻ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
6️⃣ റസ്റ്റോറൻ്റുകൾ, ഭക്ഷണ ശാലകൾ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവയ്ക്ക് മാത്രമായ് പ്രവർത്തിപ്പിക്കാം.
7️⃣ ദീർഘദൂര ബസ്, ട്രെയിൻ, വിമാനം എന്നിവ അനുവദനീയമാണ്. പൊതു ഗതാഗതം, ചരക്ക് ഗതാഗതം; റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ബസ് സ്റ്റാൻഡ്/സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീർഘദൂര യാത്രികർക്ക് യാത്ര ചെയ്യാൻ സ്വകാര്യ/ടാക്സി വാഹനങ്ങൾ എന്നിവ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകൾ കയ്യിൽ കരുതണം.
8️⃣ Covid 19 ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ, ഗൃഹ പ്രവേശം എന്നീ ചടങ്ങുകൾ അനുവദിക്കും. ഇവയിലും കൃത്യമായ Covid 19 പ്രോട്ടോകോൾ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ.
🟩 തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ഡ്യൂട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ല.
🟩 24ന് നിശ്ചയിചിരിക്കുന്ന ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.
🟥 ഏപ്രിൽ 24 ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതു മേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി ആയിരിക്കും.
🟥 എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സർക്കാർ /സ്വകാര്യ ) ട്യൂഷൻ സെന്ററുകൾ, സംഗീതം /ഡാൻസ് ക്ലാസുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ ഉൾപ്പടെ ഓൺലൈനായി മാത്രമേ ക്ലാസുകൾ നടത്താൻ പാടുള്ളൂ. വേനൽ കാല ക്യാമ്പുകളും,പരിശീലന പരിപാടികളും പാടില്ല.
🟥 സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള മുഴുവൻ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി നടത്തണം.
നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്താതെ നമുക്ക് ഒരുമിച്ചു ഈ മഹാമാരി ഉയർത്തുന്ന വെല്ലുവിളിയെ മറികടക്കാം..
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna