Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മലമ്പുഴയില്‍ വാഹനം മറിച്ചിട്ട് യൂട്യൂബര്‍മാരുടെ അഭ്യാസം;മോട്ടോര്‍ വാഹനവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.

  • Thursday 09, 2021
  • Anna
General

പാലക്കാട്: മലമ്പുഴയില്‍ വാഹനം മറിച്ചിട്ട് യൂട്യൂബര്‍മാരുടെ അഭ്യാസം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി മനപൂര്‍വം മറിച്ചിടുകയും, ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
അമിതവേഗതയിലാണ് തൃശൂര്‍ സ്വദേശിയും സംഘവും വണ്ടിയോടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.ഏപ്രില്‍ മാസത്തിലായിരുന്നു സംഭവമെന്നാണ് സൂചന. വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കുകയായിരുന്നു. വീഡിയോ കഴിഞ്ഞ ദിവസമാണ് വ്ളോഗര്‍മാര്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചത്. 

അപകടരമായ രീതിയിലാണ് മറ്റൊരു വാഹനത്തില്‍ തൂങ്ങിക്കിടന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രാഥമിക പരിശോധനയില്‍ നിയമലംഘനം വ്യക്തമാണെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായും ആര്‍ ടി ഒ അറിയിച്ചു.