Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം തിയറ്ററില്‍ റിലീസ് ചെയ്യില്ല.

  • Sunday 31, 2021
  • Anna
General

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം തിയറ്ററില്‍ റിലീസ് ചെയ്യില്ല. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയം.
വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഒടിടിയുടെ അത്ര തുക മരക്കാറിന് നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് നിലപാട് സ്വീകരിച്ചു.സിനിമക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് ഉറച്ച തീരുമാനം എടുക്കുമ്പോള്‍ മരക്കാർ തിയറ്ററിലേക്ക് വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്. 

'പത്ത് കോടി രൂപ അഡ്വാന്‍സ് നല്‍കാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്നും മരക്കാര്‍ തിയറ്ററില്‍ വരണമെന്നാണ് ആഗ്രഹമെന്നും എക്‌സിക്യൂട്ടീവ് യോഗം ശേഷം ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. 

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം.