Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോഴിക്കോട് ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി.

  • Monday 29, 2021
  • KJ
General

കോഴിക്കോട്: നഗരത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തില്‍ ഓടാന്‍ അനുവദിക്കാത്ത സ്ഥിതിയാണ് നിലവിലെന്നും ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.

കോഴിക്കോട് നഗരത്തില്‍ 160 ഇലക്‌ട്രിക് ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. തൊഴിലെടുത്ത് ജീവിക്കാന്‍ പെട്രോള്‍, ഡീസല്‍ ഓട്ടോക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് ഇലക്‌ട്രിക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പരാതി. ആക്രമണവും അസഭ്യ വര്‍ഷവും നിരന്തരമുണ്ടാകുന്നുവെന്ന് ഇവര്‍. മാവൂര്‍ റോഡ് ജങ്ഷനില്‍ വച്ച്‌ മുഖത്തടിച്ചതാണ് സംഭവത്തില്‍ ഏറ്റവും അവസാനത്തേത്.

ആക്രമണത്തിന് ഇരയായ സലീം പരാതി നല്‍കി. പൊലീസ് കേസായി. ഇത്തരത്തില്‍ മാസങ്ങള്‍ക്കിടയില്‍ നിരവധി കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് നഗര പെര്‍മിറ്റ് ഇല്ലാതെ ഓടാന്‍ അനുമതിയുണ്ട്.

എന്നാല്‍ ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് പെട്രോള്‍, ഡീസല്‍ ഓട്ടോ തൊഴിലാളികള്‍. അതുകൊണ്ട് തന്നെ ഓട്ടോ സ്റ്റാന്‍റില്‍ ഇലക്‌ട്രിക് ഓട്ടോ നിര്‍ത്തിയിടാനും ഇവര്‍ അനുവദിക്കാറില്ല. വഴിയില്‍ നിന്ന് ആളെ കയറ്റിയാല്‍ പോലും പ്രശ്നമുണ്ടാക്കുന്നുവെന്നാണ് പരാതി. നിരന്തരമായി ആക്രമിക്കപ്പെട്ടതോടെ പ്രശ്നങ്ങളൊന്നുമില്ലാതെ ഓടാനുള്ള ഹൈക്കോടതി വിധി സമ്ബാദിച്ചിരിക്കുകയാണ് ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികള്‍.