Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പി. ടി. തോമസ് എംഎൽഎക്കെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സിന്റെ വക്കീൽ നോട്ടീസ്.

  • Tuesday 22, 2021
  • KJ
General

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പി. ടി. തോമസ് എംഎൽഎക്കെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സിന്റെ വക്കീൽ നോട്ടീസ്.  

കൊച്ചി - കിറ്റെക്‌സ് കമ്പനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പി. ടി. തോമസിനെതിരെ കിറ്റെക്‌സ് ഗാർമെന്റസ് ലിമിറ്റഡ്, കിറ്റെക്‌സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡ്, കിറ്റെക്‌സ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ ചേർന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ ബ്ലെയ്‌സ് ജോസ് മുഖാന്തരം വക്കീൽ നോട്ടീസ് അയച്ചത്. 52 വർഷമായിട്ട് അന്ന കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സൽപ്പേരിന് വളരെയധികം കളങ്കമുണ്ടാക്കിയ പ്രസ്താവനയാണ് പി. ടി നടത്തിയത്. കിറ്റെക്‌സ് കമ്പനി വിദേശ, ആഭ്യന്തര വിപണികളിലായി നിരവധി ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട് . ഇന്ത്യയിൽ 1980 മുതൽ ലുങ്കി, ബെഡ്ഷീറ്റ്, സ്‌കൂബി അടക്കമുള്ള കിറ്റെക്‌സിന്റെ നിരവധി ഉല്പന്നങ്ങൾക്ക് വലിയ വിപണിയുമുണ്ട്. അമേരിക്കയിലെ വാൾമാർട്ട്, ടാർഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിലെക്കാണ് കിറ്റെക്‌സ്  ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. നവജാതശിശു മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളുടെ  ഉല്പന്നങ്ങളാണിവ.

പി.ടി. തോമസ് എംഎൽഎ ഉയർത്തിയ കുപ്രചരണങ്ങൾ വിദേശത്തും ഇന്ത്യയിലുമുള്ള ലക്ഷക്കണക്കിന് ഗുണഭോക്താക്കളിലടക്കം നൂറുകണക്കിന് ഉപഭോക്താക്കളിലും കമ്പനികളെ സംശയത്തിന്റെ നിഴലിലാക്കി. പബ്ലിക് ലിസ്റ്റഡ് കമ്പനിയായ കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾക്കിടയിലും പലവിധത്തിലുള്ള ആശങ്കയാണ് അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങൾ മൂലം സൃഷ്ടിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും കിറ്റെക്‌സിനെതിരെ നിരവധിയായ തെറ്റായ കാര്യങ്ങൾ പ്രചരിച്ചിരുന്നു. പി. ടി. തോമസ് ഉന്നയിച്ച നിരവധിയായ ആരോപണങ്ങളിൽ ഗുരുതരമായ 5 കാര്യങ്ങൾക്കാണ് തെളിവു ഹാജരാക്കാൻ ഞാൻ പി. ടി.ക്ക് 7 ദിവസം നൽകിയത്. എന്നാൽ ഒരു ചോദ്യത്തിന് പോലും നിയമപരമായി യാതൊരു തെളിവും ഹാജരാക്കാൻ പി. ടി.ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വിദേശത്തും സ്വദേശത്തുമായി ലക്ഷകണക്കിന് ഗുണഭോക്താക്കളും നൂറുകണക്കിന് ഉപഭോക്താക്കളുമുള്ള കമ്പനികളെ അപകീർത്തിപ്പെടുത്തിയതിന് സിവിലായും, ക്രിമിനലായും നിയമനടപടിയുടെ ഭാഗമായി 100 കോടി രൂപ നഷ്ടപരിഹാരം കിറ്റെക്‌സ്  മനേജിങ് ഡയറക്ടർ  സാബു എം ജേക്കബ് ആവശ്യപ്പെടുന്നത്.